ഒരു യുഗസന്ധ്യ ഗോപികയായ്...ഈ തീരഭൂമിയില്‍ തേടുകയാണിന്നും കണ്ണനെ.... വെണ്ണ കവർന്നൊരാ കള്ളനവനെ... ഒരു യുഗസന്ധ്യ ഗോപികയായ്...ഈ തീരഭൂമിയില്‍ തേടുകയാണിന്നും കണ്ണനെ.... വെണ്ണകവർന്നൊരാ കള്ളനവനെ... ഒരു യുഗസന്ധ്യ ഗോപികയായ്...
ഏതൊരു ശ്യാമവനഭൂമിയതില്‍ കോലക്കുഴലും ഊതിനില്പൂ (ഏതൊരു ....) തളകള്‍ കിലുക്കി നീ ചിരിച്ചു നില്പൂ കണ്ണിന്നുകണ്ണനാം നീ ഒളിച്ചുനില്പൂ(തളകള്‍ .....) കണ്ണിന്നുകണ്ണനാം നീ ഒളിച്ചുനില്പൂ........ (ഒരു യുഗസന്ധ്യ....)
കുങ്കുമമേഘപ്പൂക്കളടര്‍ന്നു രാത്രിയാം കാളിന്ദി ഒഴുകി വന്നൂ..(കുങ്കുമ....) കണ്ണനെക്കാണാതെ സന്ധ്യയും മറഞ്ഞു തീരാമോഹം തരിച്ചു നിന്നു..(കണ്ണനെ...) തീരാമോഹം തരിച്ചു നിന്നു..... (ഒരു യുഗസന്ധ്യ....)