Kalayude Kavitha

2017
Lyrics
Language: English

Kalayude kavitha kaalukalil
Chilankakalil chirimaduram
Manasarassil arayannappida nee
Maayaambike mohinee
Enikkumoridam parathumaa vanikayil
Alasarasike tharumo kilikulasakhi
Vaavaravadane hrdayashaakhiyil njaan
Menanjoru kinaakkoottil
Orunal orunal maduravumaay

Aaro koruthoru mani niranja chilampin
Japasvarangal chithari veenidum
Au..au..au..au..au....
Manasuduthaduthu vannidathu
Ninnidam tharaan aanandamohinee
Pradhamanisha vitharum maanasamaduravum
Randudanonnaakum anubhavalahariyum
Illathavayundakumorunmaadavum
Jeevithanaadakaleelayumen moham

Aarambha svaragamanamaanandalahariyude
Sanchaarapathalayana sangeethashruthimadura
Sammohanangalude aandholanathottilil
Thanmaathrakanikayude janmaantharaashiyile
Sindoorarekhayude chenthee prakaashavadive
Akhilaandakodiyude aviraamayaanavazhi-
Yethunnidatthina samboornnashaanthigathi
Varuvathum povathum ariyaatha prakrithiyude
Chalanamathu thaangunnoravaneesha
Paapajanamoru kochu nootandu thudaruvaanaakumo...

Aayiram soukhyangalaa vazhi
Aayiram dukhangaleevazhi
Au..au..au..au..au...au...
Illatthathonnaaya sangeername
Kalthoonile thaalasangeethame
Sarisamariga ripamapagapa manidhani
Padhanisa padhanisa ree
Sapamagarisa samagarisani
Sanisarisanidhapamaga gamapadhanisa
Padhanisa padhanisa padhanisa ree
Sarisanisa sarisanisa sarisanisa
Sarigamapaa sarigamapaa sarigamapaa sarigamapaa
Language: Malayalam

കലയുടെ കവിത കാലുകളിൽ
ചിലങ്കകളിൽ ചിരിമധുരം
മനസരസ്സിൽ അരയന്നപ്പിട നീ
മായാംബികേ മോഹിനീ
എനിക്കുമൊരിടം പരതുമാ വനികയിൽ
അലസരസികേ തരുമോ കിളികുലസഖി
വാവരവദനേ ഹൃദയശാഖിയിൽ ഞാൻ
മെനഞ്ഞൊരു കിനാക്കൂട്ടിൽ
ഒരുനാൾ ഒരുനാൾ മധുരവുമായ്

ആരോ കൊരുത്തൊരു മണി നിറഞ്ഞ ചിലമ്പിൻ
ജപസ്വരങ്ങൾ ചിതറി വീണിടും
ആ..ആ..ആ..ആ..ആ....
മനസ്സുടുത്തടുത്തു വന്നിടത്തു നിന്നിടം തരാൻ ആനന്ദമോഹിനീ
പ്രഥമനിശ വിതറും മാനസമധുരവും
രണ്ടുടനൊന്നാകും അനുഭവലഹരിയും
ഇല്ലാത്തവയുണ്ടാകുമൊരുന്മാദവും
ജീവിതനാടകലീലയുമെൻ മോഹം

ആരംഭ സ്വരഗമനമാനന്ദലഹരിയുടെ
സഞ്ചാരപഥലയന സംഗീതശ്രുതിമധുര സമ്മോഹനങ്ങളുടെ ആന്ദോളനത്തൊട്ടിലിൽ
തന്മാത്രകണികയുടെ ജന്മാന്തരാശിയിലെ സിന്ദൂരരേഖയുടെ ചെന്തീ പ്രകാശവടിവേ
അഖിലാണ്ഡകോടിയുടെ അവിരാമയാനവഴി-
യെത്തുന്നിടത്തതിന സമ്പൂർണ്ണശാന്തിഗതി
വരുവതും പോവതും അറിയാത്ത പ്രകൃതിയുടെ
ചലനമതു താങ്ങുന്നൊരവനീശ
പാപജനമൊരു കൊച്ചു നൂറ്റാണ്ട് തുടരുവാനാകുമോ...

ആയിരം സൗഖ്യങ്ങളാ വഴി ആയിരം ദുഃഖങ്ങളീവഴി
ആ..ആ..ആ..ആ..ആ...ആ...
ഇല്ലാത്തതൊന്നായ സങ്കീർണമേ
കൽത്തൂണിലെ താളസംഗീതമേ
സരിസമരിഗ രിപമപഗപ മനിധനി
പധനിസ പധനിസ രീ
സപമഗരിസ സമഗരിസനി
സനിസരിസനിധപമഗ ഗമപധനിസ
പധനിസ പധനിസ പധനിസ രീ
സരിസനിസ സരിസനിസ സരിസനിസ
സരിഗമപാ സരിഗമപാ സരിഗമപാ സരിഗമപാ
Movie/Album name: Kuppivala
Artists