Snehathin Ponvilakke

1975
Lyrics
Language: English

Snehathin ponvilakke thaayagathinnolivilakke
Manassinnambalathil vilangum manivilakke...
Iruttil ninnumenne karakayatti veendum
Iruttin maarilekku pitichirakki...
Snehathin ponvilakke thaayagathinnolivilakke.....

En mukham vaatiyaal nin punchiri maayumallo...
En kannu nananju poyaal nin nenchu pitayumallo...
En mukham vaatiyaal nin punchiri maayumallo...
En kannu nananju poyaal nin nenchu pitayumallo...
Innu nee maalikayil....
Innu nee maalikayil njaano peruvazhiyil
Ee raavil ninte kannil urakkam thazhukitumo....
Urakkam thazhukitumo......

Snehathin ponvilakke thaayagathinnolivilakke....

Kannuneerpoovukalaal nin paadapooja cheyyaan
En jeevan thutichitunnu ennu njaan kaanum ninne...
Innu njaan paapiyenno....
Innu njaan paapiyenno njaananyanenno
En daivame ninakkum marakkaan kazhinjuvenno
Marakkaan kazhinjuvenno.....

Snehathin ponvilakke thaayagathinnolivilakke
Manassinnambalathil vilangum manivilakke
Iruttil ninnumenne karakayatti veendum
Iruttin maarilekku pitichirakki...
Snehathin ponvilakke thaayagathinnolivilakke.....
Language: Malayalam

സ്നേഹത്തിൻ പൊൻ‌വിളക്കേ ത്യാഗത്തിന്നൊളിവിളക്കേ
മനസ്സിന്നമ്പലത്തിൽ വിളങ്ങും മണിവിളക്കേ...
ഇരുട്ടിൽ നിന്നുമെന്നെ കരകയറ്റി വീണ്ടും
ഇരുട്ടിൻ മാറിലേക്കു പിടിച്ചിറക്കി....
സ്നേഹത്തിൻ പൊൻ‌വിളക്കേ ത്യാഗത്തിന്നൊളിവിളക്കേ....

എൻ മുഖം വാടിയാൽ നിൻ പുഞ്ചിരി മായുമല്ലോ
എൻ കണ്ണു നനഞ്ഞുപോയാൽ നിൻ നെഞ്ചു പിടയുമല്ലോ...
എൻ മുഖം വാടിയാൽ നിൻ പുഞ്ചിരി മായുമല്ലോ
എൻ കണ്ണു നനഞ്ഞുപോയാൽ നിൻ നെഞ്ചു പിടയുമല്ലോ...
ഇന്നു നീ മാളികയിൽ.....
ഇന്നു നീ മാളികയിൽ ഞാനോ പെരുവഴിയിൽ
ഈ രാവിൽ നിന്റെ കണ്ണിൽ ഉറക്കം തഴുകിടുമോ....
ഉറക്കം തഴുകിടുമോ.......................

സ്നേഹത്തിൻ പൊൻ‌വിളക്കേ ത്യാഗത്തിന്നൊളിവിളക്കേ....

കണ്ണുനീർപൂവുകളാൽ നിൻ പാദപൂജ ചെയ്യാൻ
എൻ ജീവൻ തുടിച്ചിടുന്നു എന്നു ഞാൻ കാണും നിന്നെ
ഇന്നു ഞാൻ പാപിയെന്നോ.....
ഇന്നു ഞാൻ പാപിയെന്നോ ഞാനന്യനെന്നോ
എൻ ദൈവമേ നിനക്കും മറക്കാൻ കഴിഞ്ഞുവെന്നോ...
മറക്കാൻ കഴിഞ്ഞുവെന്നോ.................

സ്നേഹത്തിൻ പൊൻ‌വിളക്കേ ത്യാഗത്തിന്നൊളിവിളക്കേ
മനസ്സിന്നമ്പലത്തിൽ വിളങ്ങും മണിവിളക്കേ...
ഇരുട്ടിൽ നിന്നുമെന്നെ കരകയറ്റി വീണ്ടും
ഇരുട്ടിൻ മാറിലേക്കു പിടിച്ചിറക്കി....
സ്നേഹത്തിൻ പൊൻ‌വിളക്കേ ത്യാഗത്തിന്നൊളിവിളക്കേ....
Movie/Album name: Pravaaham
Artists