ഈ മലർക്കയ്യിൽ സമ്മാനങ്ങൾ എന്നോമൽ കുഞ്ഞിന്നാരെ തന്നു നിന്നിളംചുണ്ടിൻ പുന്നാരങ്ങൾ കാതോർത്തു കേൾക്കാനാരേ വന്നു താലോലം തപ്പുകൊട്ടി പാടും താരാട്ടിന്നീണവുമായ് വന്നു (താലോലം..) കാണാതെ നിൻ പിന്നാലെയായ് കണ്ണാരം പൊത്തും കുളിർപൂന്തെന്നലായ് (പൊന്നും തിങ്കൾ...)
നീയറിയാതെ നിന്നെ കാണാൻ മാലാഖയായിന്നാരെ വന്നു.... നീ ഉറങ്ങുമ്പോൾ നിൻ കൈ മുത്തി മാണിക്യ ചെമ്പഴുക്ക തന്നു... സ്നേഹത്തിൻ മുന്തിരിതേൻകിണ്ണം കാണിക്കയായി വച്ചതാരോ (സ്നേഹത്തിൻ...) ഈ മണ്ണിലും ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായ് വന്നു.... (പൊന്നും തിങ്കൾ...)