താരിളം കൈകളിൽ മുത്തും പൂവും നെറ്റിയിൽ തൊടുകുറി ചന്ദനവും (2) അമ്പിളിപ്പൈതലിൻ കൂട്ടുകാരാ അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം കഥ പറയാം... (താരിളം കൈകളിൽ....)
പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു പൂമണം പാറി വസന്തമായി (2) പാടുവാനാൺകുയിൽ പാറി വന്നു താളമായ് ആയിരം പൊൻ കിളികൾ (2) താളമായ് ആയിരം പൊൻ കിളികൾ (താരിളം കൈകളിൽ....)
അമ്മാനമാടുമാ ചില്ലയിൽ നിന്നു അമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി (2) നിൻ പുഞ്ചിരിപൂക്കൾ വാടരുതേ (2) അമ്മയ്ക്കെന്നും മനസ്സിലീ കൊഞ്ചലുകൾ (2) (താരിളം കൈകളിൽ....)