വെൺതിങ്കളേ നീ പൊൻപൂവായ് എൻ ജീവനിൽ നീ കുളിരേകുമോ തൂമഞ്ഞു പെയ്യുന്ന രാവിൽ മഴവില്ലിറങ്ങുന്ന പടവിൽ മഴക്കാറ് മൂടി മയിൽപീലി നീർത്തുമ്പോൾ തേടി ഞാൻ നിൻ മുഖം (വെൺതിങ്കളേ ...)
പാഴ് മരചില്ലമേൽ വാടുന്ന മുല്ല പോൽ പാൽനിലാതിങ്കളേ പാതി മറഞ്ഞുവോ വിരഹാർദ്ര വീഥിയിൽ ഏകയായ് നീ ഇടറുമീ നാദം അറിയാതെ നീയേ ഉണരുന്നു എന്നും എൻ കിനാവിൽ നനവാർന്നൊരോർമ്മ തൻ നോവായി നീ (വെൺതിങ്കളേ ...)
തൂമഞ്ഞു പെയ്യുന്ന രാവിൽ മഴവില്ലിറങ്ങുന്ന പടവിൽ മഴക്കാറ് മൂടി മയിൽപീലി നീർത്തുമ്പോൾ തേടി ഞാൻ നിൻ മുഖം വെൺതിങ്കളേ നീ പൊൻപൂവായ്
Movie/Album name: Maithili Veendum Varunnu
Movie Summary:Maithili Veendum Varunnu (2017) is a Malayalam film centered on Maithili and the emotional and familial conflicts that unfold around her return.