മിണ്ടാട്ടമില്ലേ ചുണ്ടിൽ തൂവാനപ്പൊൻ തത്തമ്മേ നെഞ്ചോരമുണ്ടേ ചൊല്ലാൻ പുന്നാര തേൻ നാനാഴി മാരിക്കൊളുന്തും ചൂടി കാടിൻ മൗനം കൈനീട്ടി കാണാക്കിനാവിൻ തുഞ്ചത്താടാൻ വായോ തത്തമ്മേ മൂവന്തി തോറും നിന്നെ കാണാൻ ഉള്ളിൽ തേടി ഞാൻ കാലത്തെ കായാമ്പൂ പോൽ കണ്ണിൻ തുമ്പും നീട്ടി ഞാൻ പോകാം ഇനി പോകാം മയിലാട്ടം കാണാനായ് (2) ആരാരും കാണാതങ്ങെ കുന്നും കാടും കേറീടാം പാലൊളി പതയും പാതിരവനിയിൽ പാലകൾ വിരിയും പരിമളവനിയിൽ
പൂമരുതിൻ താഴെ വീഴും പുള്ളി വെയിൽ പൊന്നും നോക്കി പഴയൊരു പാട്ടും മൂളി കാത്തേ നിന്നു ഞാൻ ചിറകുകളില്ലാഞ്ഞിട്ട് കനവിൻ്റെ നേരിൽ കേറി ഇരവര നീന്തിക്കേറി കാണാൻ വന്നു ഞാൻ