Neeyente Paattil Sreeragamaayi

1998
Lyrics
Language: English

Neeyente pattil sree ragamayi
Maroud cherum man veenayai
Thane thulumbum tharattu pole
Snehardramakum thoomanju pole
Nee vaa en chare..
(neeyente paattil...)

Thodumbol thudikum pon poove
Neeyinnen swantham
Vithumbum manasail nee poothal
Ee janmam dhanyam
Adyamayi kanda nin
Ardramaam punchiri kothiyodennum
Ennullil charthan
(neeyente paattil...)

Iruttil koluthum pon nalam
Nin sneham mathram
Ushassil thulumbum bhoopalam
Nin punyam mathram
Poo mulam chillayil poo nila pakshi pol
Mozhi thedunnu ennullil maunam
(neeyente paattil...)
Language: Malayalam

നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി
താനേ തുളുമ്പും താരാട്ടുപോലെ
സ്നേഹാര്‍ദ്രമാകും തൂമഞ്ഞുപോലെ
നീ വാ....എന്‍ ചാരെ...
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി....

തൊടുമ്പോള്‍ തുടിക്കും പൊന്‍ പൂവേ
നീയിന്നെന്‍ സ്വന്തം
വിതുമ്പും മനസ്സില്‍ നീ പൂത്താല്‍
ഈ ജന്മം ധന്യം
ആദ്യമായ് കണ്ട നിന്‍ ആര്‍ദ്രമാം പുഞ്ചിരി
കൊതിയോടെന്നും എന്നുള്ളില്‍ ചാര്‍ത്താന്‍
നീയെന്റെ പാട്ടില്‍ ശ്രീരാഗമായി
മാറോടു ചേരും മൺവീണയായി...

ഇരുട്ടില്‍ കൊളുത്തും പൊൻ നാളം
നിന്‍ സ്നേഹം മാത്രം
ഉഷസ്സില്‍ തുളുമ്പും ഭൂപാളം
നിന്‍ പുണ്യം മാത്രം
പൂമുളം ചില്ലയില്‍ പൂനിലാപക്ഷിപോല്‍
മൊഴി തേടുന്നു എന്നുള്ളില്‍ മൌനം
(നീയെന്റെ പാട്ടില്‍....)
Movie/Album name: Nakshathrathaaraattu
Artists