Nidhi Niranja

2010
Lyrics
Language: English

Nidhi niranja ponkudamaay
Vannoru maarapu
Pulivaalaay theernnallo
Pinneyum pollappu
Kandakashaniyaay vannoru vinayaa
Kadal kadannu kayyil vanna durvvidhiyaane
Kandakashaniyaay vannoru vinayaa
Kadal kadannu kayyil vanna durvvidhiyaane
(nidhi niranja ..)
Mandrake senior mandrake

Muthalu kondu mathilu theertha kemanengilum
Adi marinjupokum evanarikilethiyaal
Kaanchana simhaasanathinadhipanengilo
Mulkkireedamaayi maarum shirassileriyaal
Ennaalum changaathee enthaanee pollappu
Ennaalum changaathee enthaanee pollappu
Ambambo evanoru pukilaa
Mandrake senior mandrake
(nidhi niranja ..)

Paaravappukaarkkidayil rajanengilo
Paarakalil paarayaanitharikilethiyaal
Dheerathakku peredutha veeranengilum
Thala thakarnnu pokum ithettu vaangiyaal
Ennaalum changaathee enthaanee pollappu
Ennaalum changaathee enthaanee pollappu
Badhayaayi vannathaanee makudam
(nidhi niranja ..)
Language: Malayalam

നിധി നിറഞ്ഞ പൊൻകുടമായ്‌
വന്നൊരു മാറാപ്പ്‌
പുലിവാലായ്‌ തീർന്നല്ലോ
പിന്നെയും പൊല്ലാപ്പ്‌
കണ്ടകശനിയായ്‌ വന്നൊരു വിനയാ
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ
കണ്ടകശനിയായ്‌ വന്നൊരു വിനയാ
കടൽ കടന്നു കയ്യിൽ വന്ന ദുർവ്വിധിയാണേ
(നിധി നിറഞ്ഞ ..)

മാൻഡ്രേക്‌ സീനിയർ മാൻഡ്രേക്‌

മുതലു കൊണ്ടു മതിലു തീർത്ത കേമനെങ്കിലും
അടി മറിഞ്ഞുപോകും ഇവനരികിലെത്തിയാൽ
കാഞ്ചന സിംഹാസനത്തിനധിപനെങ്കിലോ
മുൾക്കിരീടമായി മാറും ശിരസ്സിലേറിയാൽ
എന്നാലും ചങ്ങാതീ എന്താണീ പൊല്ലാപ്പ്‌
എന്നാലും ചങ്ങാതീ എന്താണീ പൊല്ലാപ്പ്‌
അമ്പമ്പോ ഇവനൊരു പുകിലാ
മാൻഡ്രേക്‌ സീനിയർ മാൻഡ്രേക്‌
മാൻഡ്രേക്‌ സീനിയർ മാൻഡ്രേക്‌
(നിധി നിറഞ്ഞ ..)

പാരവെപ്പുകാർക്കിടയിൽ രാജനെങ്കിലോ
പാരകളിൽ പാരയാണിതരികിലെത്തിയാൽ
ധീരതക്ക്‌ പേരെടുത്ത വീരനെങ്കിലും
തല തകർന്നു പോകും ഇതേറ്റു വാങ്ങിയാൽ
എന്നാലും ചങ്ങാതീ എന്താണീ പൊല്ലാപ്പ്‌
എന്നാലും ചങ്ങാതീ എന്താണീ പൊല്ലാപ്പ്‌
ബാധയായി വന്നതാണീ മകുടം
(നിധി നിറഞ്ഞ ..)
Movie/Album name: Senior Mandrake
Artists