കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് ...പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് ...ഊഞ്ഞാല് ഊഞ്ഞാലാടും കാറ്റേ പോരാമോ ...പോരാമോ ഉണ്ണിക്കൊരു മുത്തം നൽകാമോ ...നൽകാമോ പൂവിന്റെ നാളു രേവതി സ്നേഹിക്കുവാനെനിക്കാരിനി എൻ താമര മുത്തേ ആരാരോ (കാറ്റ് കാറ്റ്.....)
ആലിലത്തൊട്ടിലിൽ നീലവർണ്ണം വനമാലയ്ക്ക് പുണ്യമായ് ഓടിവായോ ആശിച്ച പീലിപ്പൂ ചൂടിവായോ അമ്മയ്ക്കാനന്ദ കണ്ണീരുമായി വായോ നീയീ പൊന്നമ്പിളി വെട്ടം കിളികൾക്കും നിന്നോടിഷ്ടം മണിമുറ്റം പോലും ഗോപുരം അണയാത്ത ദീപമായ് നീ തെളിയുന്നു പാഴ് ചിമിഴിൽ തലയിൽ ഞാൻ വക്കില്ല താഴത്തും വെയ്ക്കുകയില്ല തങ്കനിലാവേ നീയുറങ്ങിയോ (കാറ്റ് കാറ്റ്.....)
കണ്ണുനീർത്തുമ്പിക്ക് പാട്ട് തന്നു നിറവിണ്ണിനു താരകപൂക്കൾ തന്നു മോഹിച്ച ജീവിത പീലി തന്നു എന്റെ പ്രാണന്റെ പൈയ്യിനു പാൽ ചുരന്നു ഇനിയെന്തിനു മറ്റൊരു മോഹം നിറനിറയുകയാണീ ജന്മം പൊഴിയുന്നു മേഘം മോഹനം മണിനീല വർണ്ണമായ് നീ മറയുന്നു വേദനയിൽ ഒരു പാട്ടിൽ ഒതുങ്ങില്ലല്ലോ ഹൃദയത്തിൻ കടലലയെല്ലാം അമ്പാടിപ്പൂവേ നീയുറങ്ങിയോ (കാറ്റ് കാറ്റ്.....)