Mizhineerkkanangal maayaan Oru paattu moolaam kaathil... Ee kannil chundil nenchil thenumma tharaam njaan Ee naattu maavil neele...paal kathirukalaadum naalil Ee raakkinaavin koottil chaayum poo nilaavalle... Poonkaattu vannee pookkal cherthu nenchil chaare Ee paathiraa thaaram nokki ninnu doore Ee mookavaanin konil deepanaalam pole Nee kanavilum ninavilum kathiroliyaay...
I love you...i love you...i love you...mummy I love you...i love you...i love you...mummy....
Annaattu kattil pole madimelurakki enne Ee kaathil thoraathere thaaraattukal paadi Ee raavurangeedaathe pakaram muzhukkum paattil Aa poyakaalam korinirachoru kaattuthenille.... Man veenayaay njaan ninnu..mauna gaanam pole En novu thengi pinne nin chirikkaay ponne Ee mookavaanin konil snehadeepam pole Nee kanavilum ninavilum kathiroliyaay...
I love you...i love you...i love you...mummy I love you...i love you...i love you...mummy....
Aahaahaa aahaahaa aa haa haa ha ha Aahaahaa aahaahaa aa haa haa ha ha... Panineerkkudangal chaayum oru poovanampol ennum Ee ullinnullil vaazhum en ammanilaave... Ee kaikkudannaykkullil nee thazhukiyunarthum choodil Ee kodamanjil moodiyurangaan chelayaay en koode Chenthaamarappoo pole aadi nilkkaathe vaa.. Ee maarilaalolam chaayurangaan vaayo Ee mookavaanin konil thaarajaalam pole Nee kanavilum ninavilum kathiroliyaay...
I love you...i love you...i love you...mummy I love you...i love you...i love you...mummy....
Language: Malayalam
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി
മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ... ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ ഈ നാട്ടുമാവിൽ നീളേ...പാൽ കതിരുകളാടും നാളിൽ ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ... പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ ഈ പാതിരാതാരം നോക്കി നിന്നു ദൂരെ ഈ മൂകവാനിൻ കോണിൽ ദീപനാളം പോലെ നീ കനവിലും നിനവിലും കതിരൊളിയായ്...
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....
അന്നാട്ടുകട്ടിൽ പോലെ മടിമേലുറക്കി എന്നെ ഈ കാതിൽ തോരാതേറെ താരാട്ടുകൾ പാടി ഈ രാവുറങ്ങീടാതെ പകരം മുഴുക്കും പാട്ടിൽ ആ പോയകാലം കോരിനിറച്ചൊരു കാട്ടുതേനില്ലേ.... മൺവീണയായ് ഞാൻ നിന്നു..മൗനഗാനം പോലെ എൻ നോവു തേങ്ങി പിന്നെ നിൻ ചിരിക്കായ് പൊന്നേ ഈ മൂകവാനിൻ കോണിൽ സ്നേഹദീപം പോലെ നീ കനവിലും നിനവിലും കതിരൊളിയായ്.....
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....
ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ ആഹാഹാ ആഹാഹാ ആ ഹാ ഹാ ഹഹ... പനിനീർക്കുടങ്ങൾ ചായും ഒരു പൂവനംപോൽ എന്നും ഈ ഉള്ളിന്നുള്ളിൽ വാഴും എൻ അമ്മനിലാവേ... ഈ കൈക്കുടന്നയ്ക്കുള്ളിൽ നീ തഴുകിയുണർത്തും ചൂടിൽ ഈ കോടമഞ്ഞിൽ മൂടിയുറങ്ങാൻ ചേലയായ് എൻ കൂടെ ചെന്താമരപ്പൂ പോലെ ആടി നിൽക്കാതെ വാ.... ഈ മാറിലാലോലം ചായുറങ്ങാൻ വായോ ഈ മൂകവാനിൻ കോണിൽ താരജാലം പോലെ നീ കനവിലും നിനവിലും കതിരൊളിയായ്...
ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി ഐ ലവ് യു...ഐ ലവ് യു...ഐ ലവ് യു...മമ്മി....