കാവടിച്ചിന്തുപാടി ഒരു കാറ്റല തുള്ളിവന്നു നീലമുളം ചില്ലിക്കാട്ടില്‍ വര്‍ണ്ണക്കാവടിത്തണ്ടുകള്‍ തേടി നിന്റെ പീലിക്കണ്ണില്‍ മയില്‍പ്പീലികള്‍ തേടി മയില്‍പ്പീലികള്‍ തേടി (കാവടി)
ആ .....ആ .....ആ ..... കാറ്റിനു കടം നല്‍കുമെന്നോ കണ്ണില്‍ ചാലിക്കും വര്‍ണ്ണം (കാറ്റിനു) എന്‍ വനക്കാവടി പൊന്‍ മയില്‍പ്പീലികള്‍ നിന്റെ കണ്ണുകള്‍ ആ ... എന്റെ കണ്ണുകള്‍ ഓഹോ ... ഓഹോ .... താഴ്വര തളിരനിഞ്ഞു വെള്ളത്താമാര പൂത്തുലഞ്ഞു തങ്കമേ നിന്‍ മലര്‍മെയ്യില്‍ നിത്യതാരുണ്യ പുഷ്പമഞ്ചത്തില്‍ നിറയും നേര്‍മ്മ എല്ലാം നിറമാലകളായി നിറമാലകളായി (കാവടി)
ആ ....ആ ....ആ ... പൂവിനു കടം നല്‍കുമെന്നോ പുളകം പൊതിയുമീ ഗന്ധം എന്‍ പ്രേമവനിയിലെ വാസന്തരശ്മികള്‍ നിന്‍ തുടിപ്പുകള്‍ ആ .. എന്‍ തുടിപ്പുകള്‍ ഓഹോ ... ഓഹോ ........ ഗാനത്തിന്‍ ഗാനമായി ചിങ്ങക്കാറ്റിലെ കുളിരുപാടി രോമാഞ്ചം പൂക്കുന്ന മേനി രാവിലോര്‍മ്മകള്‍ പുല്‍കുവാന്‍ വെമ്പി നിന്റെ മാറില്‍ വീഴും നിഴലും രൂപമാകും നിഴലും രൂപമാകും (കാവടി)