ഇന്നലെയിന്നലെ കണ്ണിന്നുള്ളിൽ വന്നൊരു കനവിലായ് അങ്ങനെയങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ നേരം മറന്നിതാ പകലിലും ഇരവിലും നീളേ അലഞ്ഞിതാ ഒരു മുഖം അരികിലായ് ഓ ഓ... ഇന്നലെയിന്നലെ കണ്ണിന്നുള്ളിൽ വന്നൊരു കനവിലായ് അങ്ങനെയങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ... ഹൊ ഒഓ...ഓ....
കാറ്റേ നീ ചൂളം കുത്തി കൂടെവായോ കാറ്റേ ഈ നീലാകാശത്തേരിൽ പോകാം മേഘമായ് മേഘമായ് കനകനൂൽ തുന്നുമീ മോഹമായ് പുഴ കടന്നേ....മല കടന്നേ.... വെയിലറിഞ്ഞേ...മഴ നനഞ്ഞേ...പലവഴിയലഞ്ഞിടും ഇന്നലെയിന്നലെ കണ്ണിന്നുള്ളിൽ വന്നൊരു കനവിലായ് അങ്ങനെയങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ...
പഞ്ചവർണ്ണപ്രാവേ പഞ്ചവർണ്ണപ്രാവേ... അമ്പും വേലും കാണാൻ പോരുന്നുണ്ടോ നെഞ്ചിനകത്താണോ പഞ്ചവാദ്യമേളം ജിഞ്ചകജില്ലം ജിഞ്ചകജില്ലം താളം ജിഞ്ചകജില്ലം ജിഞ്ചകജില്ലം താളം...
ആരോ എൻ ചാരത്തന്തിത്താരം പോലെ...ആരോ... കൺചിമ്മാതെന്നെ നോക്കിക്കൊണ്ടേ മുന്നിലായ് നിന്നിതാ മിഴികളിൽ ലോലമാം ഭാവമായ് കഥ പറഞ്ഞേ തുഴയെറിഞ്ഞേ...ചിരി പൊഴിഞ്ഞേ മനമറിഞ്ഞേ സുഖലയമെഴുതിടും.... ഇന്നലെയിന്നലെ കണ്ണിന്നുള്ളിൽ വന്നൊരു കനവിലായ് ഹോ...അങ്ങനെയങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ നേരം മറന്നിതാ പകലിലും ഇരവിലും നീളേ അലഞ്ഞിതാ ഒരു മുഖം അരികിലായ് ഓ ഓ... ഇന്നലെയിന്നലെ കണ്ണിന്നുള്ളിൽ വന്നൊരു കനവിലായ് അങ്ങനെയങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ... ഹൊ ഒഓ...ഓ....