�ആ...ആ...ആ...ആ...ആ...ആ... നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍.. തഴുകാന്‍ മോഹം ദേവാ.. ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍.. മനസ്സില്‍ ദാഹം ദേവാ..(നിഴലായ്...)
അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ... അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു.. എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും .. ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും... നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...(നിഴലായ്...)
മനസ്സറ തോറും മധുരം പടരും സുഖകര മേളങ്ങള്‍..ഏതോ കുളിരല കൊഞ്ചും മഴയില്‍ നനയും.. തരള തരംഗങ്ങള്‍.. അതു വീണു വിളയുന്ന പവിഴങ്ങളോ.. അല മൂടി അകലുന്ന പുളകങ്ങളോ നുര ചിതറുന്ന തിര വിരിയുമ്പോഴും ... (നിഴലായ്..)