കടരോരത്തിരയാടിയോ നെഞ്ചില്‍ കാണാപ്പൂന്തുടി തുടിച്ചോ
ധനുമാസക്കുളിരോടിയോ മെയ്യില്‍ അമ്മാനം ചിറകടിച്ചോ
ആരാരും കാണാത്തൊരീ - ഹോയു് - ആരാമം കണികാണുവാന്‍
കണ്ണേ നീ വായോ നിന്നോമല്‍ ശൃംഗാരക്കണ്ണും തായോ
(കടലോരത്തിരയാടിയോ )
ചെമ്മാനച്ചോപ്പും തേടി പോകും കാറ്റേ
ദൂരെ കുന്നോരം ചേക്കേറാനായി പോയിടും കാറ്റേ
(ചെമ്മാനച്ചോപ്പും )
മൂവന്തിമേട്ടേലും മണിയറയും
എന്‍ മുത്താത്ത മുത്തിന്മേല്‍ വല വീശുവാന്‍
എന്നെ പുല്‍കാനായി പുണരാനായി പൊതിയാനായി പോകും നേരം
(കടലോരത്തിരയാടിയോ )
പൊന്നോടം തെന്നിത്തെന്നി പായും നേരം
കാതില്‍ നിന്നോമല്‍ ചെല്ലച്ചുണ്ടിന്‍ തേന്‍കണം മാത്രം
(പൊന്നോടം)
പൂന്തോണിപ്പടിമേല്‍ നിന്‍ പൂമ്പൊടിയില്‍
നിന്‍ പുന്നാരപ്പൊന്‍മേലും തുണയാകുമ്പോള്‍
ഏതൊരാനന്ദപ്പൂങ്കാറ്റില്‍ പാവാടക്കൂമ്പില്‍ തൊട്ടു
(കടലോരത്തിരയാടിയോ )
Movie/Album name: Arabikkadaloram
Artists