Yaduvamsha Yaamini [M]

2001
Lyrics
Language: Malayalam

യദുവംശയാമിനി വനമോഹിനി
മണിനൂപുരമണിയുകയായ്
മധുമാസ സന്ധ്യയും മലര്‍‌മേഘവും
ഒരു മായായവനികയായ്
(യദുവംശ)

പാതിരാത്താര ദീപനാളങ്ങള്‍
താനേ പൂക്കുന്നുവോ
ദേവഗന്ധര്‍വ്വ വീണ പാടുന്ന
നാദം കേള്‍ക്കുന്നുവോ
പാല്‍ക്കടല്‍ത്തിരകളിളകുന്നു
പദപാരിജാതമഴ പൊഴിയുന്നു
പ്രണയഭാവലയമലിയുന്നു
രമണീയമാവുന്നു യാമം
(യദുവംശ)

ആതിരാത്തെന്നലീറനാം നിന്റെ
മാറില്‍ ചായുന്നുവോ
ദേവഗാന്ധാര രാഗസിന്ദൂര-
ലേപം ചാര്‍ത്തുന്നുവോ
പേലവാംഗുലികള്‍ തഴുകുന്നു
പുതുപൂനിലാപ്പുടവയുലയുന്നു
നീല നീള്‍മിഴികളടയുന്നു
രമണീയമാവുന്നു യാമം
(യദുവംശ)
Movie/Album name: Dubai
Artists