മുളംതണ്ടെന്തിനോ മൂളവേ... ഇളം ചുണ്ടെന്തിനോ തേടവേ... കുളിർസ്വപ്നമേതോ...കളിച്ചിന്തു മൂളി തളിർപ്പൊത്തിനുള്ളിൽ കള്ളക്കുയിൽ കൂകി കളിയൂഞ്ഞലാടീടുവാൻ സ്നേഹമേ പോരുമോ ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ് ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്...
വെണ്മുകിൽ പായയിൽ വെണ്ണിലാ പെൺകൊടിയാൾ മയക്കമായോ...ഉറക്കമായോ... ആകാശഗംഗയിൽ ഗന്ധർവ്വഗായകന്മാർ ഉണർത്തുപാട്ടിൽ വിളിച്ചു നിന്നെ മനസ്സുതണുക്കും ഈ രാവിൽ എനിക്കു പാടാൻ മോഹം ഓ തിങ്കൾക്കലപോലെ പിന്നിൽ മറക്കുട പിടിച്ചു ഞാൻ കണ്ണേ ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ് ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്... താര താര തര രാരാരാ...താര രാരാര രാരാരാ... ആ...ആ....ആ...ആ... അഹ ഹ ഹാഹ...അഹ ഹ ഹാഹ
കേട്ടതു് കളിചിരി കണ്ടതു് കുറുമ്പുകൾ കുരുന്നുസ്വപ്നം പറന്നു വന്നേ പറയാൻ വയ്യതു്..പാടാനല്ലതു്.. പകർന്നു തരൂ പകർന്നു തരൂ തിരിച്ചു നിനക്കു് നൽകും ഞാൻ കൊരുത്തൊരാമ്പൽ മാല... ഓ എനിക്കതു് ജീവനാണേ...ഞാനെന്നും നിന്റേതാണേ..പൊന്നേ... ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ് ഓ ഓ...നിൻ പ്രേമമെൻ...ഓ ഓ...സംഗീതമായ്...