Pandu Pandoru

2003
Lyrics
Language: English

Pandu pandoru kaalathu paandavarude kaalathu
Paattupaadi nadannoru paavakkutti...
(pandu pandoru...)
Thalayaattum paavakkutti
Kaikal neettum paavakkutti..(2)
Thaaraattu ketturangaan kothichoru paavakkutti..
Oru paattukaari ammeye thediyirangi...
Lalalalaa...lalalalaa...lalalalaa...
Lalaa lalaa laa....(2)

Koodu vittu koodu maarana kuyilamma kookivilichu
Paattukaari paappaye thaaraattupaadiyurakki..(2)
Paalamarachottil paalinupoya neram
Engo ninnu parannethi koottile kaakka...(2)
Paattukaariye kothiyeduthu kulavarampil
Konduvechu kolakkozhiye virunnu vilichu..
Lalalalaa...lalalalaa...lalalalaa...
Lalaa lalaa laa....(2)

Kulavarampil kulikkaanethiya kundaanippennu
Kalleduthu melleyerinju...
Kusruthikaakka parannu poyi...(2)
Kulakkozhi maranju poyi kundaanippennu koottukaare
Maadi vilichodi vaa...odi vaayo...(2)
Paavam paavakkutti ettupaadi
Koottukaare naattukaare paadi vaayo aadi vaayo..
Lalalalaa...lalalalaa...lalalalaa...
Lalaa lalaa laa....(4)
Language: Malayalam

പണ്ടു പണ്ടൊരു കാലത്തു് പാണ്ഡവരുടെ കാലത്തു്
പാട്ടുപാടി നടന്നൊരു പാവക്കുട്ടി...
(പണ്ടു പണ്ടൊരു...)
തലയാട്ടും പാവക്കുട്ടി
കൈകൾനീട്ടും പാവക്കുട്ടി..(2)
താരാട്ടു കേട്ടുറങ്ങാൻ കൊതിച്ചൊരു പാവക്കുട്ടി..
ഒരു പാട്ടുകാരി അമ്മയെ തേടിയിറങ്ങി...
ലലലലാ...ലലലലാ...ലലലലാ...
ലലാ ലലാ ലാ...(2)

കൂടുവിട്ടു് കൂടുമാറണ കുയിലമ്മ കൂകിവിളിച്ചു
പാട്ടുകാരി പാപ്പയെ താരാട്ടുപാടിയുറക്കി..(2)
പാലമരച്ചോട്ടിൽ പാലിനുപോയ നേരം
എങ്ങോ നിന്നു പറന്നെത്തി കൂട്ടിലെ കാക്ക...(2)
പാട്ടുകാരിയെ കൊത്തിയെടുത്തു് കുളവരമ്പിൽ കൊണ്ടുവെച്ചു്
കുളക്കോഴിയെ വിരുന്നു വിളിച്ചു..
ലലലലാ...ലലലലാ...ലലലലാ...
ലലാ ലലാ ലാ...(2)

കുളവരമ്പിൽ കുളിക്കാനെത്തിയ കുണ്ടാണിപ്പെണ്ണു്
കല്ലെടുത്തു് മെല്ലെയെറിഞ്ഞു...
കുസൃതികാക്ക പറന്നുപോയി...(2)
കുളക്കോഴി മറഞ്ഞുപോയി കുണ്ടാണിപ്പെണ്ണു് കൂട്ടുകാരെ
മാടിവിളിച്ചോടി വാ...ഓടി വായോ...(2)
പാവം പാവക്കുട്ടി ഏറ്റുപാടി
കൂട്ടുകാരേ നാട്ടുകാരേ പാടി വായോ ആടി വായോ ..
ലലലലാ...ലലലലാ...ലലലലാ...
ലലാ ലലാ ലാ...(4)
Movie/Album name: Vigathakumaran
Artists