ഒരു വട്ടി പൂ തരേണം ഒരു വട്ടി പൂ തരേണം ഓടിനടക്കും പൂങ്കാറ്റേ ഒരുകുടം തേന്‍ തരേണം തുള്ളും പൂമ്പാറ്റേ തുള്ളും പൂമ്പാറ്റേ
ആരോമല്‍ കുഞ്ഞിനിന്ന് പേരുവിളിക്കണ നാളാണ് ഒരു പേരു വിളിക്കണ നാളാണ് ആളെല്ലാം വന്നു കൂടണമത്തം നാളാണ് - അത്തം നാളാണ് (ഒരു വട്ടിപ്പൂ)
ഒരു നല്ല പേരു വേണം ഊരു ചുറ്റും പൂങ്കുയിലേ പേരുമണിത്താലി വേണം വിണ്ണില്‍ നീന്തും പൊന്‍ മുകിലേ പേരമരക്കൊമ്പിലിരുന്ന് നാമം ചൊല്ലണ മാടത്തേ പേരുവിളിക്കപ്പം ചുടുവാന്‍ നീയും പോരണം നീയും പോരണം (ഒരു വട്ടി പൂ)