Seetharaamacharitham

2012
Lyrics
Language: Malayalam

സീതാരാമ ചരിതം ശ്രീ സീതാരാമ ചരിതം
ഗേയം ജന്മ സഫലം ശ്രവണം പാപഹരണം
പ്രതിജന മനസ്സിൽ ആഗമ നിഗമ പ്രണവ ദിവ്യ നിനദം
ലോക ചരിതം ആദികവി വാത്മീകി രചിതം
സീതാരാമ ചരിതം

കോദണ്ഡപാണിയായ് ദണ്ഡകാരണ്യമതിൽ
പത്നീ സമേതനായ് വാഴ്ന്നവൻ (2)
ഭ്രാതാവിനോടൊത്ത് കാനനഭൂമിയിൽ
കണ്ണിനു കണ്ണായ് കഴിഞ്ഞ നാളിൽ

സുന്ദരരാമനിൽ മോഹിതയായ്
രാവണസോദരി ശൂർപ്പണഖ
അരുതെന്നോതി പല തവണ
അവളുടെ ഇച്ഛകൾ നിരസിച്ചു
അളവില്ലാത്തൊരു കോപത്താൽ
ലക്ഷ്മണനവളെ ശിക്ഷിച്ചു
അലറി പാഞ്ഞുടൻ അവളെത്തി പ്രിയ
രാവണനമരും സന്നിധിയിൽ

ദാരുണമാം മായ തീർത്ത രാവണനോ
മാനായ് മാരീചനെ മാറ്റി വിട്ടു
സീതയുടെ വാക്കു കേട്ടു യാത്രയായി രാഘവൻ
ആ നിമിഷം സീതയെ അപഹരിച്ചു രാവണൻ
കടൽ നടുവിൽ ലങ്കയിലെ തടവിലായി സീത
കഠിന ഹൃദയ രാക്ഷസിമാർ കാവൽ നോക്കിയരികിൽ

ശോകജലധി തിരയലയിൽ വൈദേഹി
ആ വേദന തൻ തീക്കനലിൽ ദാശരഥി
സീതാ..സീതാ …..
സീതാ സീതാ എന്നു സീതാപതി കേഴുകയായ്
ഗഗനം വീണുടഞ്ഞതു പോൽ
ആത്മാവിൽ പിടയുകയായ്

വാനര രാജൻ സുഗ്രീവൻ തുണ രാമനു നൽകി മാരുതി
രാവണ നാട്ടിൽ തടവറ തന്നിൽ ധ്യാനമിരുന്നു ജാനകി
രാമൻ നൽകിയ മുദ്രാംഗുലീയം സമ്മാനിച്ചു സീതയ്ക്ക്
ലങ്ക തകർത്തിട്ടുടനേ വന്നു സീത ശിരോമണി രാമനു നൽകി
ചെയ്തവയൊക്കെ കണ്ടവയൊക്കെ അക്കമിട്ടു ചൊല്ലി

വാനരസേനകൾ വാരിധി താണ്ടാൻ
സേതുവിൽ ഒരു ചിറ സൃഷ്ടിച്ചു
രാമബാനങ്ങളെയ്തു രാഘവൻ
രാവണന്റെ ശിരച്ഛേദിയായ്
അരികത്തെത്തിയ കുലസതി സീതയെ
ദൂരെയാക്കി രാമൻ

അങ്കമാടി കരമേറ്റ ദേവിയെ
ഹിംസ ചെയ്തു ശ്രീരാമൻ
സംഗമാകുവാൻ ജഗമുറ്റു നോക്കവേ
വിചിത്ര പരീക്ഷ വിധിച്ചീടണു
എന്തിനായി ഈ പരീക്ഷ
ഏതിനാ ഈ പരീക്ഷ
എന്തിനാ ഈ പരീക്ഷ
ഏതിനാ ഈ പരീക്ഷ

രഘുരാമ ഭാമിനിയ്ക്കോ മാനപരീക്ഷ
അവനി തൻ തനുജയ്ക്കോ അഗ്നിപരീക്ഷ
ദശരഥ മരുമകൾക്കോ ധർമ പരീക്ഷ
ജനകൻ പ്രിയ നന്ദിനിയ്ക്കോ ശങ്ക പരീക്ഷ
രാമന്റെ പ്രാണനോ ജാനകിദേഹത്തിനോ
സൂര്യാന്വയ പെരുമയ്ക്കോ
രാമരാജ്യ യശസ്സിനോ
എന്തിനാ ഈ പരീക്ഷ
ഏതിനാ ഈ പരീക്ഷ
ശ്രീരാമാ….

അഗ്നിയിൽ പ്രവേശിച്ചപമാനിതയാം സതി (2)
പഴിയൊഴിഞ്ഞു നേരറിഞ്ഞു ശിരസ്സു താഴ്ത്തി ജഗതി
അഗ്നിദേവൻ അട്ടഹാസം എട്ടു ദിക്കിൽ മുഴങ്ങി
സീത മഹാപതിവ്രതയെന്നേഴുലകും വാഴ്ത്തി

ഉലകിലേവരും സീത പുണ്യയെന്ന് സാക്ഷിയാക്കി ശ്രീരാമനെ
പ്രിയ ജാനകിയുടെ ദർശനമോടെ സായൂജ്യമാർന്ന് ദേവനെ
സീതാസമേത ശ്രീരാമനെ…
Movie/Album name: Sree Raamaraajyam
Artists