Vanamaali

2011
Lyrics
Language: English

Vanamaali ninnodakkuzhalil ninnozhukunnu
Sundara yamunaa nadi paadum gaanam
Thiri theliyum sandhyaa neram
Guruvaayoorampaadikkannante thirunadayil
Thozhuthu vidarnnu nin panineerkkanavu
Annathe punchirimukulangal
Um..um.. innippol malaraay vidarunnu
(vanamaali..)

Allippoonkadavathinnarayolam vellam
Aampal poovazhakinnoru pathinaaru vayassu (2)
Gopikamaar neeraadum vellinilaa paalthirayil
Muzhukaaninnennullil theeramoham
Nee venam koode njaan venam
Nammude swapnangal onnaay theerenam
(vanamaali..)

Maadhava maasam vannu maadhavane thedi
Madhuram thirumadhuravumaay gopaamgana paadi (2)
Nandanavum nandiniyum mandaara poovaniyum
Thedi ninnil veenaliyum nimisham
Nee venam koode njaan venam
Nammude swapnangal onnaay theerenam
(vanamaali..)
Language: Malayalam

വനമാലി നിന്നോടക്കുഴലിൽ നിന്നൊഴുകുന്നു
സുന്ദര യമുനാ നദി പാടും ഗാനം
തിരി തെളിയും സന്ധ്യാ നേരം
ഗുരുവായൂരമ്പാടിക്കണ്ണന്റെ തിരുനടയിൽ
തൊഴുതു വിടർന്നു നിൻ പനിനീർക്കനവ്
അന്നത്തെ പുഞ്ചിരിമുകുളങ്ങൾ
ഉം..ഉം ഇന്നിപ്പോൾ മലരായ് വിടരുന്നു
(വനമാലി.......)

അല്ലിപ്പൂങ്കടവിത്തിന്നരയോളം വെള്ളം
ആമ്പൽ പൂവഴകിന്നൊരു പതിനാറു വയസ്സ് (2)
ഗോപികമാർ നീരാടും വെള്ളിനിലാ പാൽത്തിരയിൽ
മുഴുകാനിന്നെന്നുള്ളിൽ തീരാമോഹം
നീ വേണം കൂടെ ഞാൻ വേണം
നമ്മുടെ സ്വപ്നങ്ങൾ ഒന്നായ് തീരേണം
(വനമാലി.......)

മാധവാമാസം വന്നു മാധവനെ തേടി
മധുരം തിരുമധുരവുമായ് ഗോപാംഗന പാടി (2)
നന്ദനവും നന്ദിനിയും മന്ദാര പൂവനിയും
തേടി നിന്നിൽ വീണലിയും നിമിഷം
നീ വേണം കൂടെ ഞാൻ വേണം
നമ്മുടെ സ്വപ്നങ്ങൾ ഒന്നായ് തീരേണം
(വനമാലി.......)
Movie/Album name: Nadakame Ulakam
Artists