കാമാക്ഷീ കാതരാക്ഷീ കണ്ടു ഞാൻ രസിച്ചു കണാപ്പാഠം പഠിച്ചു നിന്റെ കടാക്ഷ മുനയുടെ കാമശാസ്ത്രം (കാമാക്ഷീ)
ആദ്യമായ് യൗവനം ചൂടേൽക്കുമ്പോൾ അസ്ഥികൾ പൂക്കുമെന്നറിഞ്ഞിരുന്നില്ല ഞാൻ സ്വപ്നം കണ്ടു വിടർന്നാൽ ജീവിതം സുന്ദരമാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ ആഹ...അഹ... (കാമാക്ഷീ)
ആദ്യമായ് ലജ്ജയെ ലാളിക്കുമ്പോൾ ആ സുഖമെന്തെന്നറിഞ്ഞിരുന്നില്ല ഞാൻ പ്രേമം കൊണ്ടു പൊതിഞ്ഞാൽ സ്ത്രീയൊരു ദേവതയാകുമെന്നറിഞ്ഞിരുന്നില്ല ഞാൻ ആഹ...അഹ... (കാമാക്ഷീ)