കുങ്കുമ സന്ധ്യ തൻ ചിതയിൽ നിന്നും ചിറകടിച്ചുയരുന്ന ശ്യാമ രാത്രി (2) എന്നന്തരാത്മാവിൻ ഉണരുന്ന നോവിന്റെ ഗീതങ്ങളറിയാതെ ഏറ്റു ചൊല്ലി വിരഹാർദ്ര ഗീതങ്ങളേറ്റു ചൊല്ലി (കുങ്കുമസന്ധ്യ തൻ..)
ഇരുവഴിയായ് സ്വയം പിരിയാനാണെങ്കിൽ എന്തിനു നാം തമ്മിൽ കണ്ടു മുട്ടി ഒന്നും മൊഴിയാതെ അകലാനാണെങ്കിൽ എന്തിനു സ്വപ്നങ്ങൾ പങ്കു വെച്ചു നിത്യമാം ഒരു ശോകമൂക പ്രതീകമായ് അനുരാഗതാരയിൽ ഞാൻ നില്പൂ നിന്നെ ഒരു നെടുവീർപ്പുമായ് കാത്തു നില്പൂ (കുങ്കുമസന്ധ്യ തൻ..)
നീയറിഞ്ഞീടാതെ ഞാനറിഞ്ഞീടാതെ പോയ ജന്മങ്ങൾ തൻ പുണ്യമായി കളിചിരി മാറാതെ കഥ ചൊല്ലി തീരാതെ കാതങ്ങളെത്രയോ കഴിഞ്ഞു നമ്മൾ മറക്കാൻ ശ്രമിച്ചിട്ടും മായാതെ എന്നും മനസ്സിൽ നീ മാത്രം നിറഞ്ഞു നിന്നു വീണ്ടും എന്തിനു നീ മാത്രം തെളിഞ്ഞു നിന്നു (കുങ്കുമസന്ധ്യ തൻ..)