നല്ലൊരു പാട്ടു് നീ ചൊല്ലിത്തരാമോ ചെല്ലച്ചെറുകിളിയേ
എല്ലാരും കേട്ടാല്‍ കൊതിക്കുന്ന പാട്ടൊന്നു ചൊല്ലിത്തരൂ കിളിയേ
ഭാവി ഫലങ്ങളറിയുന്ന നീയൊരു കാര്യം പറഞ്ഞിടുമോ
പാവങ്ങളാം ഞങ്ങള്‍ക്കെന്നെങ്കിലുമൊരു ഭാഗ്യം തെളിഞ്ഞിടുമോ
പട്ടിണിക്കാരെക്കുറിച്ചു നീയെന്തേ പാടാത്തൂ കണ്മണിയേ
പാവങ്ങള്‍ക്കായല്പമശ്രുക്കള്‍ എന്തേ ഹേ തൂവാത്തൂ പെണ്മണിയേ
ഞാനൊന്നു പാടാം
ഞാനൊന്നു പാടിയീ നാട്ടുകാരോടെന്റെ ദീനകഥ പറയാം
ആരുമറിയാത്തൊരേഴകള്‍ തന്‍ കണ്ണുനീരിന്‍ കഥ പറയാം
കാലൊന്നു നഷ്ടമായി
കാലൊന്നു നഷ്ടമായച്ഛനു ഫാക്ടറി ജോലി ചെയ്യുന്ന കാലം
മേലധികാരി പിരിച്ചുവിട്ടാനതു മൂലമീ കഷ്ടകാലം
നട്ടുതിന്നാമെന്നു വെച്ചാലതും ചിലര്‍ കട്ടു തിന്നാന്‍ നടപ്പൂ (2)
ശിഷ്ടം മുതലാളി കൊണ്ടുപോയി ഞങ്ങളോ പട്ടിണിയില്‍ കിടപ്പൂ
കണ്ടവരൊടൊക്കെ കയ്യു കാട്ടും വെറും തെണ്ടലില്‍ മാനമില്ല
വെറും തെണ്ടലില്‍ മാനമില്ല
ആകുന്ന പോലെ ഞാന്‍ പാടിയാടാം (2)
വല്ലോം നല്‍കാതെ പോയീടൊല്ല (3)
Movie/Album name: Puthradharmam
Artists