സിന്ദൂര തിലകാംബികേ ദേവി
സംഗീത വരദായികേ
ഗന്ധർവ്വ പൂജിതേ രാജരാജേശ്വരി
മൂകാംബികേ ദേവി തൊഴുന്നേ
മൂകാംബികേ ദേവീ ....
(സിന്ദൂര തിലകാംബികേ)
ഹസ്തസുമങ്ങളിൽ വല്ലകിയും
പുസ്തകവും ജപമാലയുമായ്
ഇന്ദീവരമതിൽ വാഴും ജനനീ
വന്ദിക്കുന്നേൻ ശുഭദായിനീ
(സിന്ദൂര തിലകാംബികേ)
അഷ്ടൈശ്വര്യം അരുളും ദേവി
ഇഷ്ടദേവത അല്ലോ നീ
നർത്തനമാടുന്നേൻ തിരുമുന്നിൽ.....
നർത്തനമാടുന്നേൻ തിരുമുന്നിൽ
തത്വമയീ വരം അരുളൂ നീ
(സിന്ദൂര തിലകാംബികേ)
Movie/Album name: Kodungalloor Bhagavathi
Artists