ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ.. (2) കൗതുകം വിടരും കണ്ണുമായി ചീറിടും കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ
കാറ്റിന്റെ കയ്യിലെ കാണാത്തൊരൂഞാലിൽ മാറ്റോടെയാടാൻ കൊതിക്കും നമ്മൾ.. (2) കാർമുകിൽ പെണ്ണിന്റെ നീർധാര കൊള്ളുമ്പോൾ കായലിൽ കളിവള്ള കൂട്ടം നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ... ജീവനിൽ കൂട്ടുകാരായി നമ്മൾ..
പ്രേമം പ്രമേയമായി മാറ്റുമീ പ്രായമോ പ്രാണനില്‍ നിധിപോലെ കാക്കും നമ്മൾ... (2) സ്നേഹമേ നീ മീട്ടും സൂക്തങ്ങങ്ങളോ സ്നേഹമുള്ളൊരാളിനേ നൽകൂ നമ്മൾ
ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ കൗതുകം വിടരും കണ്ണുമായി ചീറിടും കൗമാര കുരുവിക്കൂട്ടം പോലെ നമ്മൾ ജീവിതമെന്ന കൂടുകൂട്ടും മുൻപേ ജീവനിൽ കൂട്ടുകാരായി നമ്മൾ