Vennilaavinumivide

2010
Lyrics
Language: English

Vennilaavinumivide venalin mugham..
Kannuneerinu polum arunamaam niram
Sughamennoru sooryan oru maathra kondu
Maanjupoy akale....iniyoliyevide...
Parayoo irulum manasse..
Vennilaavinumivide venalin mugham....oho...ho..ho..

Kolliyaaneriyunnu thinkalaanganam
Nenchil veeneriyunnu chenkanal kanam
Vidhi than manalkkaattil ithalvaadi veena ponkinaa malare
Janiyude vaniyil vidaraan ini neeyevide

Pekkinaavinte theeraatha yaathrayil
Evideyo naametho marubhoovilo..
Ereyalanjaal akkareyengaanoru thanal naam kaanumo
Language: Malayalam

വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം
കണ്ണുനീരിനു പോലും അരുണമാം നിറം
സുഖമെന്നൊരു സൂര്യൻ ഒരുമാത്രകൊണ്ടു
മാഞ്ഞുപോയ് അകലേ....
ഇനിയൊളിയെവിടെ
പറയൂ ഇരുളും മനസ്സേ
വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം ..ഒഹോഹോ..ഹോ..

കൊള്ളിയാനെറിയുന്നൂ തിങ്കളാംഗണം
നെഞ്ചിൽ വീണെരിയുന്നൂ ചെങ്കനൽക്കണം
വിധി തൻ മണൽക്കാറ്റിൽ ഇതൾ വാടി വീണ
പൊൻ‌കിനാമലരേ...
ജനിയുടെ വനിയിൽ വിടരാൻ ഇനി നീയെവിടെ..

പേക്കിനാവിന്റെ തീരാത്ത യാത്രയിൽ
എവിടെയോ.. നാമേതോ മരുഭൂവിലോ
ഏറെയലഞ്ഞാലക്കരെയെങ്ങാനൊരു തണൽ നാം കാണുമോ..
ഓ ഓ ഓ... ആ ആ ആ..
Movie/Album name: Cocktail
Artists