Ottakambi Naadam

1981
Lyrics
Language: English

Ottakkambi naadam maathram moolum
Veenaa gaanam njaan (ottakkambi)
Eka bhaavam etho thaalam
Mooka raaga gaanaalaapam
Ee dhwani maniyil
Ee swara jathiyil
Ee varishakalil (ottakkambi)

Nin viralthumbile vinodamaay vilanjeedaan
Ninteyishta gaanamenna perilonnarijeedaan(nin viral)
Ennum ullile daahamenkilum (ottakkambi)

Ninnilam maarile vikaaramaay alinjeedaan
Nin madiyil veenurangi eenamaay unarneedaan
Ente nenchile mohamenkilum (ottakkambi)
Language: Malayalam

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ (2)
ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം
ഈ ധ്വനിമണിയില്‍ ഈ സ്വരജതിയില്‍
ഈ വരിശകളില്‍..
(ഒറ്റക്കമ്പി)

നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാൻ
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (2 )
എന്നും ഉള്ളിലെ ദാഹമെങ്കിലും..
(ഒറ്റക്കമ്പി)

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍
എന്റെ നെഞ്ചിലെ മോഹമെങ്കിലും..
(ഒറ്റക്കമ്പി)
Movie/Album name: Thenum Vayambum
Artists