Thaaye Thaaye (Ammayaanu Nee)

2025
Lyrics
Language: Malayalam

അമ്മയാണു നീ നന്മയാണു നീ
ജന്മമേകിയോളേ പുണ്യമാണു നീ
സ്നേഹവാഹിനി തീർത്ഥമാണു നീ
കണ്ണുനീർ കിനാവായ് പെയ്തിടുന്നു നീ
വേദനയേകും യാതനകൾ
നിഴലായ് കൂടെ പോരുന്നേ
അനുദിനമോരോ അനുഭവങ്ങൾ
അഴലായ് തീരാതലയുന്നേ
തായേ തായേ തായേ തായേ
ചിരികളോ മറന്നു പോയ്
വിശപ്പിൻ വിളികൾ കേൾക്കാതായേ
മിഴികളും അടഞ്ഞു പോയ്

കരിമേഘമാകെ നിറഞ്ഞു
ഇരുളാകെ വന്നു നിറഞ്ഞു
കനിവിൻ പ്രകാശനാളം
തെളിയാതായേ
അവനില്ലയിന്ന് കൂടെ
വരുമോർമ്മ മാത്രമായേ
തളരാതെയാത്ര തുടരാം
പതിയേ പതിയേ
അമ്മയാണു നീ നന്മയാണു നീ
ജന്മമേകിയോളേ പുണ്യമാണു നീ
സ്നേഹവാഹിനി തീർത്ഥമാണു നീ
കണ്ണുനീർ കിനാവായ് പെയ്തിടുന്നു നീ
Movie/Album name: Peter
Artists