Kaadukal Kaliveedukal

1972
Lyrics
Language: English

Kaadukal kaliveedukal
Kathiritta maanava samskarathin
Vaadikal poovadikal
Vallithottilukal

Avayude pathma thadaakakkarayile
Anantha neelimayil
Innum kaanam aadiyushassin paadarenukkal
Avayude hrudaya thapovana seemayil
Aloka shanthathayil
Innum kaanaam india valarthiya bodhi vrikshangal

Avayude nibida thamomaya veedhiyil
Irunda rathrikalil
Evidunnaanee rathrinchararude bheekara samghangal
Avayude kudila guha hrudayangalil
Apaarashoonyathayil
Evidennaanee bheethi valarthum kroora damshtrangal
Language: Malayalam

കാടുകള്‍ കളിവീടുകള്‍
കതിരിട്ടമാനവ സംസ്കാരത്തിന്‍
വാടികള്‍ പൂവാടികള്‍
വള്ളിത്തൊട്ടിലുകള്‍

അവയുടെ പത്മതടാകക്കരയിലെ
അനന്ത നീലിമയില്‍
ഇന്നും കാണാം ആദിയുഷസ്സിന്‍ പാദരേണുക്കള്‍
അവയുടെ ഹൃദയ തപോവന സീമയില്‍
അലോകശാന്തതയില്‍
ഇന്നും കാണാം ഇന്‍ഡ്യവളര്‍ത്തിയ ബോധി വൃക്ഷങ്ങള്‍

അവയുടെ നിബിഡ തമോമയ വീഥിയില്‍
ഇരുണ്ട രാത്രികളില്‍
എവിടുന്നാണീ രാത്രിഞ്ചരരുടെ ഭീകരസംഘങ്ങള്‍
അവയുടെ കുടില ഗുഹാ ഹൃദയങ്ങളില്‍
അപാരശൂന്യതയില്‍
എവിടെന്നാണീ ഭീതിവളര്‍ത്തും ക്രൂരദംഷ്ട്രങ്ങള്‍
Movie/Album name: Maravil Thirivu Sookshikkuka
Artists