Nin Ormathan (Thoove Kankale Thottuvo)

2026
Lyrics
Language: Malayalam

തൂവേ കൺകളെ തൊട്ടുവോ
മൂടുമീ കാർമുകിൽ തോർന്നുവോ
അന്നു നാം തീർത്തതാം ആശതൻ കൂട്ടിലെ
ആർദ്രമാം നോവുകൾ മായുമോ
കാലമിന്നെത്രയോ മാറിയെന്നാകിലും
എൻ മനം ഇന്നുമാ കൂടുതേടുന്നുവോ
നിന്നോർമ്മതൻ നോവേറ്റതാം
രാവെത്രയോ ഞാൻ തേങ്ങി മൽസഖീ
നോവുമ്പൊഴും ആ യാത്രതൻ
കാൽപാടുകൾ ഞാൻ തേടി ഈ വഴി

പോയ ഗ്രീഷ്മങ്ങളിൽ
വെയിലേറ്റു വീഴുമ്പൊഴും
മനം കൊതിച്ചൊരാ മഴയെ
ഏകയായ് പാതിയിൽ
മിഴി മൂടി നിൽക്കുമ്പോഴും
തിരഞ്ഞൊരാ നിലാ വനിയെ
കാതമിന്നെത്രയോ നാം നടന്നെങ്കിലും
അത്രമേൽ നിന്നെ ഞാൻ ഓർത്തിരുന്നോമലേ
നിന്നോർമ്മതൻ നോവേറ്റതാം
രാവെത്രയോ ഞാൻ തേങ്ങി മൽസഖീ
നോവുമ്പൊഴും ആ യാത്രതൻ
കാൽപാടുകൾ ഞാൻ തേടി ഈ വഴി
Movie/Album name: Madhuvidhu
Artists