ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ നെഞ്ചം തണലാകിലും ചിരി മഞ്ഞു തൂകി മായ്ക്കും നോവാരും അറിയാതിവൻ (ഒരു കാണാക്കനവിൻ...)
ഒരു കനവും പിരിയാൻ നീ വിധിയേകില്ലെന്നോ ഈ മണ്ണിൽ തല ചായ്ക്കാൻ വഴിയേകില്ലെന്നോ (2) സ്നേഹം ചൊരിയാനിവൻ തുണയേകാനിവൻ (2) വാത്സല്യമായ് പൂന്തെന്നലായ് തനിയേ എരിയും തിരിയായ് (ഒരു കാണാക്കനവിൻ...)
ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ (2) ജ ഗ മ പധപ മഗസരി ജഗമ പധപ ഗഗമാപാ ഒരു വാക്കിൻ സാന്ത്വനമായ് നീ അരികത്തില്ലേ ഈ മാറിൽ തല ചേർക്കാൻ കൊതിയാകുന്നമ്മേ (2) മോഹം തകർന്നീടുമ്പോൾ ജീവൻ തളർന്നീടുമ്പോൾ (2) താങ്ങായ് നീ തണലായ് നീ മനസ്സിൽ നിറയും ചേതന നീ എന്നും (ഒരു കാണാക്കനവിൻ...)