Nerinaaloru Neythiri

2014
Lyrics
Language: English

Nerinaaloru neythiri
Vazhithaaramaayi munnil neenganam
Novilum mulppadarppilum
Kuzhanjeedumenne nee thaanganam

Naadinum nadakkaavinum
Vazhicchoottu naalamaayeranam
Aayiram kurutholayil
Snehakaavyamaayi karuthekanam
Naavunakkumee venalil
Mazhakkaavalaayi pozhinjeedanam
Naadashoonyamaam veenayil
Nirathaalamaayi thottunarthanam

Bhaavi than radhaveethiyil
Nooru bhaavanaachakram thiriyanam
Jeevithathinte kaiypuneerine
Thenmaduramaayi mattanam
Maanishaadakal paduvaan
Chithal moodi njaan thapam kollanam
Njanunarnna mankoodithil
Sargga njanavedana maayanam
(nerinaaloru ..)
Language: Malayalam

നേരിനാലൊരു നെയ്ത്തിരി
വഴിത്താരമായി മുന്നിൽ നീങ്ങണം
നോവിലും മുൾപ്പടർപ്പിലും
കുഴഞ്ഞീടുമെന്നെ നീ താങ്ങണം
(നേരിനാലൊരു…)

നാടിനും നടക്കാവിനും
വഴിച്ചൂട്ട്‌ നാളമായേറണം
ആയിരം കുരുത്തോലയിൽ
സ്നേഹകാവ്യമായി കരുത്തേകണം
നാവുണക്കുമീ വേനലിൽ
മഴക്കാവലായി പൊഴിഞ്ഞീടണം
നാദശൂന്യമാം വീണയിൽ
നിറത്താളമായി തൊട്ടുണർത്തണം

ഭാവി തൻ രഥവീഥിയിൽ
നൂറു ഭാവനാചക്രം തിരിയണം
ജീവിതത്തിന്റെ കൈയ്പുനീരിനെ
തേന്മധുരമായി മാറ്റണം
മാനിഷാദകൾ പാടുവാൻ
ചിതൽ മൂടി ഞാൻ തപം കൊള്ളണം
ഞാനുണർന്ന മണ്‍കൂടിതിൽ
സർഗ്ഗ ജ്ഞാനവേദന മായണം
(നേരിനാലൊരു ..)
Movie/Album name: Sesham Kadhaabhaagam
Artists