ഇഷ്ട പ്രാണേശ്വരീ നിന്റെ ഏദൻ തോട്ടം എനിക്കു വേണ്ടി ഏഴാം സ്വർഗ്ഗം എനിക്കു വേണ്ടി (ഇഷ്ടപ്രാണേശ്വരീ)
കുന്തിരിക്കം പുകയുന്ന കുന്നിൻ ചെരുവിലെ കുയിൽ കിളി ഇണക്കുയിൽക്കിളി നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ നിയന്ത്രിക്കാനാവാത്ത പ്രണയദാഹം ഒരിക്കലും നിയന്ത്രിക്കാനാവാത്ത പ്രണയദാഹം എന്നോടു പറയൂ നീ എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട)
സ്വർണ്ണമേഘത്തുകിൽകൊണ്ടു നാണം മറയ്ക്കുന്ന സുധാംഗദേ സ്വർഗ്ഗ സുധാംഗദേ ആപ്രമദ വനത്തിൽ ആദവും ഹവ്വയും അരുതെന്നു വിലക്കിയ കനി തിന്നുവോ - ഈശ്വരൻ അരുതെന്നു വിലക്കിയ കനി തിന്നുവോ എന്നോടു പറയൂ നീ എന്തെങ്കിലും ഒന്നു സമ്മതിക്കൂ (ഇഷ്ട)