ആടിമുകിലേ നീ വന്നു വിരഹിയാം ഏതോ യക്ഷനെത്തേടിയിന്നും കുടകപ്പാലകൾ പൂവിടുമീ വഴി അവനിന്നും വിവശനായ് നില്പൂ പ്രാണസഖിയെങ്ങെന്നറിയാതെ ദൂതുമായ് പോകേണ്ടും വഴി ചൊല്ലിക്കൊടുക്കുവാനറിയാതെ (ആടിമുകിലേ...)
ഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...)