Vrischikamaasa

1979
Lyrics
Language: Malayalam

വൃശ്ചികമാസ പുലരൊളിയോ
വിലാപങ്ങൾ തീർക്കുന്ന വിഗ്രഹമോ (2)
പന്തള രാജകുമാരാ (2)
പമ്പാതീരാ വിഹാരാ
അയ്യപ്പാ സ്വാമി അയ്യപ്പാ (2)

വൃശ്ചികമാസ....

മകര സംക്രമത്തിന്റെ മഴവില്ലു കണ്ടിട്ട്
മാനസം തളിരിട്ട സന്ധ്യ (2)
ഓംകാര പൊരുളാമെൻ ദേവന്റെ മുമ്പിൽ
ഒരു കൊച്ചു പമ്പയായി ഒഴുകുന്ന സന്ധ്യ, ഞാൻ
ഒരു കൊച്ചു പമ്പയായി ഒഴുകുന്ന സന്ധ്യ
അയ്യപ്പാ സ്വാമി അയ്യപ്പാ (2)

വൃശ്ചികമാസ....

കലിയുഗം കണികണ്ട് കാർത്തിക ദീപമേ
കരിമല വാഴുന്ന ദേവ (2)
കദന കടലുമായി എത്തുമീ ഭക്തന്ന്
കനിവിന്റെ അക്ഷയപാത്രമല്ലേ, നീ
കനിവിന്റെ അക്ഷയപാത്രമല്ലേ
അയ്യപ്പാ സ്വാമി അയ്യപ്പാ (2)

വൃശ്ചികമാസ....
Movie/Album name: Eeswara Jagadeeswara
Artists