കുന്നത്തെ കൊന്നമരങ്ങള്‍ പൂത്തു നിന്നു കുഞ്ഞുങ്ങള്‍ പൂവിറുത്തു ചിരിച്ചു വന്നു കുന്നത്തെ കൊന്നമരങ്ങള്‍ പൂത്തു നിന്നു കുഞ്ഞുങ്ങള്‍ പൂവിറുത്തു ചിരിച്ചു വന്നു ഇന്നല്ലോ ഇന്നല്ലോ സന്തോഷങ്ങള്‍ തന്നല്ലൊ തന്നല്ലൊ കൈനീട്ടങ്ങള്‍... പണ്ടത്തെ സൗഭാഗ്യം മടങ്ങി വന്നു ചുണ്ടത്തു് പുഞ്ചിരി നിറഞ്ഞു നിന്നു വന്നല്ലോ വന്നല്ലോ സംപ്രീതികള്‍.... എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങള്‍ ആഹ്ലാദം അലതല്ലും ഈ വേള ആനന്ദം പൊങ്ങുന്ന രാഗലീല...
സ്വരങ്ങളേഴും വിഷുപ്പക്ഷി പാടി അനുസ്വരങ്ങള്‍ അതിരസമായ്... വർണ്ണമയൂരം നടനങ്ങളാടി പീലികള്‍ നീര്‍ത്തി ഏഴഴകായ് നമ്മുടെ വീട്ടില്‍ നന്ദനത്തേരില്‍ വസന്തം വീണ്ടും വിരുന്നു വന്നു ആശാശലഭങ്ങള്‍ ചിറകുകള് നീര്‍ത്തി ഈ മധുവാടിയില് നിറഞ്ഞു പാറി പുതിയൊരു പുലരിയില്‍ നിറങ്ങള്‍ ചാര്‍ത്തി ഇതുവഴി വായോ മേടക്കാറ്റേ... ഒരുവരി പാടൂ ശ്രുതിലയമായ് ഇതുവഴി വായോ കോകിലമേ.... നീയും പാടൂ മൃദുമൊഴിയായ്... ആ....ആ...ആ..... പണ്ടത്തെ സൗഭാഗ്യം മടങ്ങി വന്നു ചുണ്ടത്തു് പുഞ്ചിരി നിറഞ്ഞു നിന്നു വന്നല്ലോ വന്നല്ലോ സംപ്രീതികള്‍.... എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങള്‍ ആഹ്ലാദം അലതല്ലും ഈ വേള ആനന്ദം പൊങ്ങുന്ന രാഗലീല...