ആ....ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? ആ...ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ? വിരൽ തഴുകും നേരം സ്വരമണിയും വീണ വിരുന്നു വരും രാഗം വിടപറയും ശോകം ഹൃദയമേ.....ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ?
നെഞ്ചിൻ കൂട്ടിലെ ഓമൽശാരിക പാടാൻ തന്ത്രികൾ മീട്ടി ഏഴാംസ്വർഗ്ഗമേ നിന്നെ തേടുമെൻ ദാഹം ഗാനമായ് മാറി സ്വരഗാനം അമൃതമഴ തൂകും എൻ കനവും പൂക്കും നവജീവനിൽ - 2 പരിതാപം മാറും എന്റെ ദാഹം തീരും തീരും കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ? ആ......
മൌനം തീർത്തിടും വാത്മീകങ്ങളിൽ എന്നും തപസ്സിലെൻ മോഹം നീളെ വിടരുമീ പൂക്കൾ ചൂടുമോ നാളെ മനസ്സിലും കാലം മലർമാസം വിലസിനിൽക്കുംപോലെ മനസ്സണിയുമെന്നും നിറമാലിക - 2 മധുമേഘം പെയ്തുവരും മണ്ണിൽ വീണ്ടും വീണ്ടും കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ? വിരൽ തഴുകും നേരം സ്വരമണിയും വീണ വിരുന്നു വരും രാഗം വിടപറയും ശോകം ഹൃദയമേ.....ആ..... കഥയെഴുതും കാലം കണ്ണീർ മായ്ക്കുമോ ? നിറമിഴിയിൽ സ്വപ്നം നിറം ചാർത്തുമോ ? ആ...ആ....