അടിമാറി വിടരുന്നു വാനം മീതെ ആരു തന്നു പുതിയൊരു മേഘം ആടിവന്ന സുഖമുള്ള നോവിൽ നെഞ്ചിലാകെയൊരു പടപടമേളം നാട്ടു പാട്ടിൻ ശീലുമായി കാട്ടലകൾ വീണ്ടുമെത്തി പോക്കുവെയിൽ ചായമാകെ ഈ വഴിയിൽ തിളങ്ങി
തോട്ടിറമ്പിൽ പൂവറിഞ്ഞ മാവിൽ നിന്നും കൂമനെങ്ങോ പറന്നങ്ങു പോയി രാവിനെന്തേ പുതിയൊരു ചന്തം എങ്ങും ചെമ്പകം പൊഴിക്കും സുഗന്ധം പൂട്ടിവെക്കാൻ നൂറു സ്വപ്നം കോർത്തിടുന്നു താരകങ്ങൾ ചേർത്തുവെക്കാനെന്നുമെന്നും ഈ നെഞ്ചം ഒരുങ്ങീ...