Kanninu Karuppu

1975
Lyrics
Language: English

Kanninu karuppu koodi kavilinu chuvappu koodi
Chenchodithalirinu madam koottum nin
Punchirikkazhaku koodi (kanninu)

Adyadarshanathil abhinivesangalil
Allichirakukal mulachu
Asthikalkkullile aveshangalil
Mattoru daaham kithachu
Manassoru ponkathir mandapamaayi
Mohangal vivaahitharaayi (kanninu)

Adyachumbanathin swapnapushpangalil
Agnishalabhangal parannu
Ayiramaayiram romanchangalil
Sthreeyude gandham kalarnnu
Manassoru sangama mandiramaayi
Mohangal lajjitharaayi (kanninu)
Language: Malayalam

കണ്ണിനു കറുപ്പു കൂടി കവിളിനു ചുവപ്പു കൂടി
ചെഞ്ചൊടിത്തളിരിനു മദം കൂട്ടും നിന്‍
പുഞ്ചിരിക്കഴകു കൂടി - പൂവമ്പിനിതളുകൂടി. (കണ്ണിനു)

ആദ്യദര്‍ശനത്തില്‍, അഭിനിവേശങ്ങളില്‍
അല്ലിച്ചിറകുകള്‍ മുളച്ചൂ
അസ്ഥികള്‍ക്കുള്ളിലെ ആവേശങ്ങളില്‍
മറ്റൊരു ദാഹം കിതച്ചൂ.
മനസ്സൊരു പൊന്‍കതിര്‍മണ്ഡപമായി
മോഹങ്ങള്‍ വിവാഹിതരായി (കണ്ണിനു)

ആദ്യചുംബനത്തില്‍ സ്വപ്നപുഷ്പങ്ങളില്‍
അഗ്നിശലഭങ്ങള്‍ പറന്നൂ
ആയിരമായിരം രോമാഞ്ചങ്ങളില്‍
സ്ത്രീയുടെ ഗന്ധം കലര്‍ന്നൂ
മനസ്സൊരു സംഗമമന്ദിരമായി
മോഹങ്ങള്‍ ലജ്ജിതരായി (കണ്ണിനു)
Movie/Album name: Sammaanam
Artists