പ്രഭാതകിരണം മൌലിയിലണിയും പ്രപഞ്ചതാപസി അറിയാതെ പകലും രാത്രിയും പടിഞ്ഞാറ്റിയിൽ വെച്ചു പതിവായ് സന്ധ്യയിൽ കണ്ടുമുട്ടും പരസ്പരം ഹൃദയങ്ങൾ പങ്കു വെയ്ക്കും ( പ്രഭാതകിരണം)
അവളുടെ കാർകൂന്തൽ ചുരുളുകൾക്കുള്ളിൽ അവനെ നിശിഥിനി ഒളിച്ചുവെയ്ക്കും അലതല്ലുമുന്മാദ ശൃംഗാരലഹരിയിൽ അവരവരേപ്പോലും മറന്നുനിൽക്കും (പ്രഭാതകിരണം)
നിശയുടെ നിറമാറിൽ ആയിരമായിരം നഖക്ഷത താരകൾ തെളിഞ്ഞുനിൽക്കും അവളുടെ വാർതിങ്കൾ തൊടുകുറി പകലിന്റെ നിശ്വാസ മേഘങ്ങൾ മറച്ചുവെയ്ക്കും ( പ്രഭാതകിരണം)