ഇന്ദീവരങ്ങളെന്‍ പൊയ്കയില്‍ മൊട്ടിട്ടു
മുങ്ങിത്തുടിച്ചു നനഞ്ഞു നില്‍ക്കും
മെല്ലെയാ പൂക്കളില്‍ വീശുന്ന കാറ്റിന്റെ
തുമ്പു തറച്ചെന്‍ ഉടല്‍ വിറയ്ക്കും
സന്തതം നിന്‍ മിഴിയെത്തുന്ന ദൂരത്ത്
ഉണ്ടാവണമെന്നു മോഹമേറും
ചന്തം വെടിയാതെയാകാശസീമയില്‍
ചന്ദ്രനെച്ചേര്‍ത്തു പിടിച്ച രാവേ
മണ്ണിന്‍ മുറിവിലൂടെ
തളിര്‍നൊന്തു പൊടിച്ച പോലെ
വിണ്ണിന്‍ പിളര്‍പ്പിലൂടെ
മഴ ചിന്തിത്തെറിച്ചപോലെ
ജീവന്റെ നാമ്പുകള്‍ തൂകിത്തുളുമ്പുന്നൊരാരണ്യമായി
ഞാന്‍ കാത്തുനില്‍പ്പൂ
പ്രേമത്തിനഗ്നിയില്‍ വെന്തുനീറാം
ശേഷിപ്പുകള്‍ മാത്രമോര്‍ത്തുവയ്ക്കാം
നിന്റെ വിയര്‍പ്പിറ്റു വീഴുന്ന ഭൂമിയില്‍
വിത്തായ് ഉറങ്ങിക്കിടന്നുവെങ്കില്‍
നിന്നിലെ വര്‍ഷവും വേനലും ശൈത്യവും
മെല്ലെ വന്നന്നെ ഉണര്‍ത്തിയെങ്കില്‍
Movie/Album name: Aattam
Artists