വെളിച്ചമെവിടേ... വിളക്കുകളെവിടേ... ഈ ഇരുട്ടുഭൂമിയില്‍ എവിടേ പ്രകാശം പ്രകാശം പ്രകാശം ഗുഹാന്തരത്തിലെ ഇരുളാണീ- മന്ദിരത്തില്‍ നിറയെ മന്ദിരത്തില്‍ നിറയെ... വെളിച്ചമെവിടേ....
ഇവിടെ കരിയും പൂക്കളെല്ലാം മധുരസ്വപ്നങ്ങള്‍ ഇവിടെ ഉണരും ഗാനം പോലും ആത്മവിലാപങ്ങള്‍ ആത്മവിലാപങ്ങള്‍.... ഗുഹാന്തരത്തിലെ ഇരുളാണീ മന്ദിരത്തില്‍ നിറയെ മന്ദിരത്തില്‍ നിറയെ...
മരണം ചിരിയ്ക്കുന്നു ഹഹ ഹഹ ഹഹ മരണം ചിരിയ്ക്കും ഈ ഇടനാഴികള്‍ അലയുമിടങ്ങള്‍ മിഴിനീര്‍ തഴുകും കുഴിമാടങ്ങള്‍ മനുഷ്യഹൃദയങ്ങള്‍ മനുഷ്യഹൃദയങ്ങള്‍ ഗുഹാന്തരത്തിലെ ഇരുളാണീ മന്ദിരത്തില്‍ നിറയെ മന്ദിരത്തില്‍ നിറയെ... വെളിച്ചമെവിടേ....