Karmathin paathakal veedhikal

1981
Lyrics
Language: English

Aa....
Karmathin paathakal veedhikal
Durgama vijanapadhangal
Kaliyude chiriyude vyadhayude
Bhaandakkettukal perivarunnavar
Anantha dushkara vijanapadhangalkkakalathe
Koodaarangal thedi varunnavar
Abhayam..abhayam thedi varunnavar

Hayya ho ho hayya........

Asthaparvatha charuvil ninnum
Kathirorukki kayarvalichu
Adiyaalar karimukilukal
Thozhilaalar thoonuyarthi
Neelamelaappukal kettum aakaashakkoodaara
Vishwakarmaavin varnakkoodaaram
Hayya ho hayya.. hayya ho hayya

Uyarathe koodaarathil varnnavilakkin kunjikkannukal
Maanathinnikkilikoottum vellivelicha kathirinnizhalukal aa. aa.aa prakaashadhaarakal
Ksheerapadhangal thedi nadakkum
Prakaashavaahinikal
Hayya ho ho hayya.. hayya ho ho hayya

Thazhathe podimannil
Anthivilakeriyaathirulil
Narakeriya marakeeriya
Neduveerppum cherucheru kambukal
Mizhineerin nanavil mayangum
Kaliyaattakkoodaarangal
Language: Malayalam

ആ....
കര്‍മ്മത്തിന്‍ പാതകള്‍ വീഥികള്‍
ദുര്‍ഗ്ഗമ വിജനപഥങ്ങള്‍
കളിയുടെ ചിരിയുടെ വ്യഥയുടെ
ഭാണ്ഡക്കെട്ടുകള്‍ പേറിവരുന്നവര്‍
അനന്തദുഷ്കര വിജനപഥങ്ങള്‍ക്കകലത്തെ
കൂടാരങ്ങള്‍ തേടിവരുന്നവര്‍
അഭയം..അഭയം തേടി വരുന്നവര്‍

ഹയ്യാ ഹോ ഹോ ഹയ്യാ‍ാ..........

അസ്തപര്‍വതചരുവില്‍ നിന്നും
കതിരൊരുക്കി കയറുവലിച്ചു
അടിയാളര്‍ കരിമുകിലുകള്‍
തൊഴിലാളര്‍ തൂണുയര്‍ത്തി
നീലമേലാപ്പുകള്‍ കെട്ടും അകാശക്കൂടാരം
വിശ്വകര്‍മ്മാവിന്‍ വര്‍ണ്ണക്കൂടാരം
ഹയ്യാ ഹോ ഹയ്യ.............

ഉയരത്തെ കൂടാരത്തില്‍ വര്‍ണ്ണവിളക്കിന്‍ കുഞ്ഞിക്കണ്ണുകള്‍
മാനത്തിന്നിക്കിളികൂട്ടും വെള്ളിവെളിച്ച കതിര്‍ന്നിഴലുകള്‍
ആ.........
പ്രകാശധാരകള്‍ ........
ക്ഷീരപഥങ്ങള്‍ തേടിനടക്കും പ്രകാശവാഹിനികള്‍
ഹയ്യാ ഹോ ഹയ്യാ........

താഴത്തെ പൊടിമണ്ണില്‍ അന്തിവിളക്കെരിയാതിരുളില്‍
നരകേറിയ മറകീറിയ നെടുവീര്‍പ്പും ചെറുചെറു കമ്പുകള്‍
മിഴിനീരിന്‍ നനവില്‍ മയങ്ങും കളിയാട്ടക്കൂടാരങ്ങള്‍
Movie/Album name: Valarthumrigangal
Artists