Vellinoolu pole enne chuttumpol Ullilulloreenam kelkkumo Katteduthu doore kondupokumpol Thottu thottu maaril cherkkumo... Hey..kaathil...kinnaaram, nenchil..sangeetham Chundil...muthaathe...hey...hey...(kaathil...) (maanmizhi....)
Language: Malayalam
തനന്നാ തനന്നാ തന നന നനന്നാ തന നന നനന്നാ...(2)
മാൻമിഴിപ്പൂമൈനേ മഴ പോലെ പെയ്യാമോ തേന്‍മൊഴിച്ചെഞ്ചുണ്ടില്‍ കുളിരോലും പാട്ടുണ്ടോ മുന്തിരിപ്പൊന്‍ മുത്തില്‍ വിരലൊന്നു തഴുകുമ്പോള്‍ ചെമ്പകപ്പൂ മെയ്യില്‍ കൊതി തീരെ ചേര്‍ക്കാമോ സിന്ദൂരം തൂവുന്ന മാനത്തെ കൊട്ടാരത്തില്‍ അന്തിക്കൊരാനന്ദത്തേരേറി വാ... മന്ദാരം പൂക്കുന്ന മുറ്റത്തെ പൊന്നൂഞ്ഞാലില്‍ മെയ്യോടു മെയ് ചേർന്നൊരുല്ലാസം താ...
തനന്നാ തനന്നാ തന നന നനന്നാ തന നന നനന്നാ...(2)
കണ്ണുകൊണ്ടു കാര്യം ചൊല്ലി നില്‍ക്കല്ലേ രാവു തീരുമ്പോള്‍ നീ മായുമോ... മുള്ളു കൊള്ളും പോലെ എന്നെ നുള്ളല്ലേ.. കള്ളമെല്ലാമോതിപ്പോരുമോ... ഉള്ളില്‍ ...ഉന്മാദം,കണ്ണില്‍ ....മിന്നാരം മെയ്യില്‍ ...ഇല്ലാതെ....(ഉള്ളില്‍..) (മാൻമിഴി.....)
തനന്നാ തനന്നാ തന നന നനന്നാ തന നന നനന്നാ... വെള്ളിനൂലുപോലെ എന്നെ ചുറ്റുമ്പോള്‍ ഉള്ളിലുള്ളൊരീണം കേള്‍ക്കുമോ കട്ടെടുത്തു ദൂരെ കൊണ്ടുപോകുമ്പോള്‍ തൊട്ടു തൊട്ടു മാറില്‍ ചേര്‍ക്കുമോ... ഹേയ്..കാതില്‍ ...കിന്നാരം, നെഞ്ചില്‍ ..സംഗീതം ചുണ്ടില്‍ ...മുത്താതെ ...ഹേയ്...ഹേയ്...(കാതില്‍ ..) (മാൻമിഴി.....)