Poovalla Poonthaliralla
1981
Poovallaa poonthalirallaa maanathe manivillallaa
Mannilekku virunnu vanna madhuchandralekha ival
En manassil thanthrikal meettum veenaagaayika
Ival veenaagaayikaa
(poovallaa..)
Thena vilayum pon vayalallaa
Thenmala than cheruthenallaa
Ente kanninu darshanamekiya maayaaroopinee ival
Ente kannin munnil pettaal madhuronmaadini
Ival madhuronmaadini
(poovallaa..)
Mamala than poomayilallaa
Manakkunna chandanamallaa
Maamakaashaa vaaniludichoru soubhagya thaaram ival
Premanoukayil njaanirangiya sankalpa theeram
Sankalpa theeram
(poovallaa..)
Kali parayum kaattaaralla
Kainaari poomanamallaa
Kaathu kaathen kayyil kittiya kaivalya dhaamam ival
Poothu jeevitha maruvil ponthiya swarggeeyaaraamam
Swarggeeyaaraamam
(poovallaa..)
പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ല
മണ്ണിലേക്കു വിരുന്നു വന്ന മധുചന്ദ്രലേഖ - ഇവള്‍
എന്‍ മനസ്സിന്‍ തന്ത്രികള്‍മീട്ടും വീണാഗായിക
ഇവള്‍ വീണാഗായിക...
(പൂവല്ല പൂന്തളിരല്ല...)
തെനവിളയും പൊന്‍ വയലല്ല
തെന്മലതന്‍ ചെറുതേനല്ല
എന്റെ കണ്ണിനു ദര്‍ശനമേകിയ മായാരൂപിണി - ഇവള്‍
എന്റെ കണ്ണിന്‍ മുന്നില്‍ പെട്ടാല്‍ മധുരോന്മാദിനി
ഇവള്‍ മധുരോന്മാദിനി
(പൂവല്ല....)
മാമലതന്‍ പൂമയിലല്ല
മണക്കുന്ന ചന്ദനമല്ല
മാമകാശാവാനിലുദിച്ചൊരു സൗഭാഗ്യതാരം - ഇവള്‍
പ്രേമനൗകയില്‍ ഞാനിറങ്ങിയ സങ്കല്‍പ്പതീരം
സങ്കല്‍പ്പതീരം
(പൂവല്ല....)
കളിപറയും കാട്ടാറല്ല
കൈനാറിപ്പൂമണമല്ല
കാത്തുകാത്തെന്‍ കയ്യില്‍ കിട്ടിയ കൈവല്യധാമം - ഇവള്‍
പൂത്തു ജീവിതമരുവില്‍ പൊന്തിയ സ്വര്‍ഗ്ഗീയാരാമം
സ്വര്‍ഗ്ഗീയാരാമം
(പൂവല്ല....)
Movie/Album name: Kaattupothu
Artists