നായാട്ടിനു നര ബലി ഇര ഈ ഞാൻ കാട്ടിൽ നരി തേടും മുയൽ ഈ ഞാൻ പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ ആ വീരർ ഈ ഞാൻ പടനീര് വീഴുവാൻ കാത്തിരുന്ന പല കാട്ടുപൂക്കളിൻ വേര് കരിഞ്ഞു വ്യവസ്ഥകൾ പെരുമ്പാമ്പുപോൽ വരിഞ്ഞതിൽ നാം മാപ്പാ ഉടഞ്ഞു ഈ ഭൂമി പന്ഥവിൽ ആദിയും അന്ത്യവുമില്ലാതെ നാം അലഞ്ഞു നാം ചോര ചൂരടിച്ചു പല വേട്ട നായ്ക്കളോ പുറകെ അലഞ്ഞു പതിയെ എൻനുയിരൊരു ചാലായ് പുഴയായ് കടലായ് സർവം നിറഞ്ഞു ആഴ കടലു കടന്നതിൽ അലയും മിച്ചം നുരയായ് മറഞ്ഞു പതിയെ എൻനുയിരൊരു ചാലായ് പുഴയായ് കടലായ് സർവം നിറഞ്ഞു ആഴ കടലു കടന്നതിൽ അലയും മിച്ചം നുരയായ് മറഞ്ഞു നായാട്ടിനു നര ബലി ഇര ഈ ഞാൻ കാട്ടിൽ നരി തേടും മുയൽ ഈ ഞാൻ പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ ആ വീരർ ഈ ഞാൻ (2 )
ഒരു കാട്ടു ചെടിയിലയിൽ വാണൻ പൊതിഞ്ഞ് ഇരവുപകലുമത് കാക്കാൻ കിണഞ്ഞ് പാതിരാത്രിയിൽ ഭീതി പടർന്നീ മഴക്കാടുകൾ തീയിലമർന്ന് ഒരു കാട്ടു ചെടിയിലയിൽ വാണൻ പൊതിഞ്ഞ് ഇരവുപകലുമത് കാക്കാൻ കിണഞ്ഞ് പാതിരാത്രിയിൽ ഭീതി പടർന്നീ മഴക്കാടുകൾ തീയിലമർന്ന് കാർമേഘം താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന് പുൽനാമ്പിൻ മേലേ ഒരു ജലത്തുള്ളിപോൽ പ്രാണനിഴുന്ന് കര കാടുകൾ അഖില ലോകവും ആശകളും നാം പണ്ടേ മറന്ന് കഴു മരമതിൽ അഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ് നായാട്ടിനു നര ബലി ഇര ഈ ഞാൻ കാട്ടിൽ നരി തേടും മുയൽ ഈ ഞാൻ പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ ആ വീരർ ഈ ഞാൻ
എരിതീയിൽ ഉരുകിയുരുകി എന്നുയിര് കുരുതി കുരുതി പതിയെ ചുടുനിണമൊഴുകിയത് കോളറുംമ്പ് പരതി എരിതീയിൽ ഉരുകിയുരുകി എന്നുയിര് കുരുതി കുരുതി പതിയെ ചുടുനിണമൊഴുകിയത് കോളറുംമ്പ് പരതി കാർമേഘം താഴെ ചെറു പറവകളായ് നാം എങ്ങോ പറന്ന് പുൽനാമ്പിൻ മേലേ ഒരു ജലത്തുള്ളിപോൽ പ്രാണനിഴുന്ന് കര കാടുകൾ അഖില ലോകവും ആശകളും നാം പണ്ടേ മറന്ന് കഴു മരമതിൽ അഭയം തേടി കനവുകളും മണ്ണോടു മറഞ്ഞ് നായാട്ടിനു നര ബലി ഇര ഈ ഞാൻ കാട്ടിൽ നരി തേടും മുയൽ ഈ ഞാൻ പോരിൽ തേര് തകർന്നുടവാൾ ഉടഞ്ഞ ആ വീരർ ഈ ഞാൻ