Jesus you are my savior

2006
Lyrics
Language: English

Jesus - you are my saviour
You are there in my life for ever
Jesus - you are my light
Lead me kindly to heavenly heights

Yeshu...jeevante naadhaa...
Sneha raajyathil nee raajan
Neeye..deepa naalam
Irul moodiya paathakalil

Maadhuri pole munthirithoppil
Kaatharamaay nee pookkumpol
Vedana thorum saanthwanamekum
Kai viralaay nee thazhukumpol
Thoomayezhum thoovalumaay
Paari nadakkunnathaaree
Sheethala chaayayiloode...
Neeyen priya thozhan
Narum shoshannappoovaniyuu
Poovin madhupole
Pranayaardrathayaay nirayuu....

Aathirapole praananiletho
Kaamanayaay nee nilkkumpol
Bhaavana thorum maayikamaakum
Thaarakamaay nee anayumpol
Raaginiyaam chandrikayo
Chaamaram veeshunnu melle
Jaalaka vaathililoode......

(jesus.....)
Language: Malayalam

ജീസസ് യൂ ആർ മൈ സേവ്യർ
യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ
ജീസസ് യൂ ആർ മൈ ലൈറ്റ്
ലീഡ് മി കൈൻ‌ഡ്‌ലി റ്റു ഹെവൻലി ഹൈറ്റ്സ്

യേശു...ജീവന്റെ നാഥാ...
സ്നേഹരാജ്യത്തില്‍ നീ രാജന്‍
നീയേ ദീപനാളം
ഇരുള്‍ മൂടിയ പാതകളില്‍

മാധുരിപോലെ മുന്തിരിത്തോപ്പില്‍
കാതരമായ് നീ പൂക്കുമ്പോള്‍
വേദന തോറും സാന്ത്വനമേകും
കൈവിരലായ് നീ തഴുകുമ്പോള്‍
തൂമയെഴും തൂവലുമായ്
പാറി നടക്കുന്നതാരീ
ശീതള ഛായയിലൂടെ...
നീയെന്‍ പ്രിയതോഴന്‍
നറും ശോശന്നപ്പൂവണിയൂ
പൂവിന്‍ മധുപോലെ
പ്രണയാര്‍ദ്രതയായ് നിറയൂ....

ആതിരപോലെ പ്രാണനിലേതോ
കാമനയായ് നീ നില്‍ക്കുമ്പോള്‍
ഭാവനതോറും മായികമാകും
താരകമായ് നീ അണയുമ്പോള്‍
രാഗിണിയാം ചന്ദ്രികയോ
ചാമരം വീശുന്നു മെല്ലെ
ജാലകവാതിലിലൂടെ......

(ജീസസ്...........)
Movie/Album name: Kissaan (Ilakal Pacha Pookkal Manja)
Artists