കൂട്ടിലിരുന്നു പാട്ടുകൾ പാടും കാക്കത്തമ്പുരാട്ടി (2) വീട്ടിൽ വന്നു വിരുന്നു വിളിക്കും കറുത്ത കാക്കച്ചീ (2) മാനത്തെ മാണിക്യ മാളികയിൽ നിന്നും ഒരു മാരൻ ഇന്നലെ എന്നെ വിളിക്കാൻ വന്നല്ലോ (കൂട്ടിലിരുന്നു പാട്ടുകൾ ....)
കണ്ടാൽ നല്ലൊരു സുന്ദരൻ അവൻ പൂമണിമാരൻ ആ..ആ. കണ്ടാൽ നല്ലൊരു സുന്ദരൻ അവൻ പൂമണിമാരൻ എന്നെ വിളിച്ചു കണ്ടിട്ടും കാണാത്ത മട്ടിലിരുന്നു പിന്നെ കാണാതിരിക്കാൻ കഴിഞ്ഞതുമില്ല ആയിരം ആശകൾ തന്നു അവൻ പാട്ടുകൾ പാടി തന്നു (2) ആകാശഗോപുരത്തേക്കെന്നെ വിളിച്ചു (കൂട്ടിലിരുന്നു പാട്ടുകൾ ....)
നിന്റെ സ്വർണ്ണച്ചിറകിന്നടിയിൽ എനിക്കിടമുണ്ടോ (2) ഞാൻ തിരക്കീ ഉണ്ടുണ്ട് ചൊല്ലിക്കൊണ്ടവൻ വന്നു എന്റെ സ്വപ്നങ്ങളെ മെല്ലെ തൊട്ടുണർത്തി മേനിയിതാകെ തരിച്ചു പിന്നെ മോഹങ്ങളുള്ളിൽ വളർന്നു (2) ആനന്ദപ്പൊയ്കയിലെ പൂക്കൾ വിടർന്നു (കൂട്ടിലിരുന്നു പാട്ടുകൾ ....)