Kaadaaya Kaattil

2009
Lyrics
Language: Malayalam

കാടായ കാട്ടില്‍ കലികാലക്കാട്ടില്‍ കളിയാടും സ്വാമി ശരണം ശരണം
എരുമേലിയോളം എഴുന്നള്ളി വന്നു് എതിരേല്‍ക്കും സ്വാമി ശരണം ശരണം
മണികണ്ഠപ്പെരുമാളിന്‍ പുലിവാഹനവും കണ്ടു
മഹിഷിവധം ചെയ്തരുളും കോലം കണ്ടു
ആ തിരുമകനുടെ അവതാരക്കളി കാണാന്‍ -
ശിവപെരുമാള്‍ കാള കെട്ടിയിട്ട കാട്ടും വരവും കണ്ടു
സ്വാമി തിം തക തോം അയ്യപ്പ തിം തക തോം (2)
സ്വാമി തിം തക തോം തോം അയ്യപ്പ തിം തക തോം (2)
(കാടായ )

അമ്പലപ്പുഴക്കരകവിയും പേട്ടതുള്ളല്‍ കാണാന്‍ -
മുന്നിലതാ മാനത്തൊരു ഗരുഢന്‍ വന്നേ
ആലങ്ങാട്ടുകൂട്ടരാടും താളവട്ടം കാണാന്‍ അപ്പൊഴുതേ ഉച്ചവെയില്‍ താരമുദിച്ചേ
കാടും മേടും കാതോര്‍ക്കും മേളമുണ്ടേ കണ്ണില്‍ കണ്ണില്‍ സ്വാമിയുമുണ്ടേ (2)
പേട്ടതുള്ളി പാട്ടു പാടി കാട്ടിലെത്തും ഭക്തരോടു് കൂട്ടുകൂടി കൂടെ വരാന്‍ അയ്യനുമുണ്ടേ
(സ്വാമി തിം തക തോം )
(കാടായ )

പന്തളത്തെ തിരുമനസ്സാ പമ്പയോളം വന്നു് -
കണ്ടെടുത്താ പൈതലിനെ കാണാന്‍ പോകാം
വാവരേയും ഉദയനേയും കീഴടക്കി വാഴും സ്വാമിമുഖം തങ്കമെന്നു് മാറ്ററിഞ്ഞീടാം
ഏതിരുട്ടും വെട്ടമാക്കും ദീപമാണേ എല്ലാം കാണും തേവരുമാണേ (2)
ഈ തലയരചന്‍ വരദനായി കരുണയോടെ നമ്മെയെല്ലാം
കാത്തരുളാന്‍ അവതരിച്ച തിരുവടിയാണേ
(സ്വാമി തിം തക തോം )
(കാടായ )
(സ്വാമി തിം തക തോം ) (3)
Movie/Album name: Swami
Artists